സോഷ്യലിസ്റ്റ് സ്റ്റുഡൻസ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യാ കോട്ടയം ജില്ലാ പ്രവർത്തക യോഗം സംസ്ഥാന പ്രസിഡന്റ് എം.എസ്. ഋഷഭ് ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം: സോഷ്യലിസ്റ്റ് സ്റ്റുഡന്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എസ്എസ്എഐ) ജില്ലാ പ്രവർത്തക യോഗം നടത്തി. സംസ്ഥാന പ്രസിഡന്റ് എം.എസ്. ഋഷഭ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിലെ വിദ്യാർഥി പ്രസ്ഥാനങ്ങൾ ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണിതെന്ന് ഋഷഭ് പറഞ്ഞു. ലഹരിക്കെതിരായ പോരാട്ടത്തിന് യുവാക്കൾ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
ആർജെഡി ജില്ലാ പ്രസിഡന്റ് സണ്ണി തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ബെന്നി കുര്യൻ, സിബിൻ തേവലക്കര, പ്രിൻസ് തോട്ടത്തിൽ, എം. ഗൗരീകൃഷ്ണ, സജൽ സിംസൺ, അവാൻ ജയൻ, സഫിൻ ഷിബു എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kottayam