x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. ​ആ​ന്‍റ​ണി മാ​ന്നി​ല സ്മാ​ര​ക ബൈ​ബി​ൾ ക്വി​സ് ജേ​താ​ക്ക​ൾ


Published: July 13, 2026 07:23 AM IST | Updated: July 13, 2026 07:23 AM IST

ഫാ. ​ആ​ന്‍റ​ണി മാ​ന്നി​ല ബൈ​ബി​ൾ ക്വി​സ് 2026ൽ ​ജേ​താ​ക്ക​ളാ​യ ചേ​പ്പും​പാ​റ മ​ർ​ത്ത് മ​റി​യം സ​ൺ​ഡേ സ്കൂ​ളി​ലെ ഏ​ബ​ൽ ഡേ​വി​സ് ഷി​ന്‍റോ, ജു​വാ​ൻ ജോ​സ​ഫ് ജോ​ജി എ​ന്നി​വ​ർ വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ

അ​രു​വി​ക്കു​ഴി: ലൂ​ർ​ദ് മാ​താ പ​ള്ളി​യും സെ​ന്‍റ് ജോ​സ​ഫ് സ​ൺ​ഡേ സ്കൂ​ളും സം​യു​ക്ത​മാ​യി ന​ട​ത്തി​യ 10-ാമ​ത് ഫാ. ​ആ​ന്‍റ​ണി മാ​ന്ന​ല സ്മാ​ര​ക അ​ഖി​ല കേ​ര​ള ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ത്തി​ൽ ചേ​പ്പും​പാ​റ മ​ർ​ത്ത് മ​റി​യം സ​ൺ​ഡേ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ ഏ​ബ​ല്‍ ഡേ​വി​സ് ഷി​ന്‍റോ, ജു​വാ​ൻ ജോ​സ​ഫ് ജോ​ജി ടീ​മി​ന് ഒ​ന്നാം സ്ഥാ​നം.

അ​രു​വി​ക്കു​ഴി സെ​ന്‍റ് ജോ​സ​ഫ് സ​ൺ​ഡേ സ്കൂ​ളി​ലെ സ​നീ​ഷ് ഫി​ലി​പ്പ് ജോ​സ്, സെ​റി​ൻ മ​രി​യ ജോ​സ​ഫ് ടീം ​ര​ണ്ടാം സ്ഥാ​ന​വും ച​മ്പ​ക്ക​ര സെ​ന്‍റ് ജോ​സ​ഫ് സ​ൺ​ഡേ സ്കൂ​ളി​ലെ അ​യോ​ണ മേ​രി ജോ​ഷി, റ​യാ​ൻ പി. ​റി​ജു ടീം ​മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. വി​വി​ധ രൂ​പ​ത​ക​ളി​ൽ​പ്പെ​ട്ട 18 സ​ൺ​ഡേ സ്കൂ​ളി​ൽ നി​ന്നു​ള്ള ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ക്വി​സ് മ​ത്സ​രം ഫാ. ​ജോ​ൺ​സ​ൺ ചാ​ല​യ്ക്ക​ൽ ന​യി​ച്ചു.

ജേ​താ​ക്ക​ൾ​ക്ക് ഫാ. ​ആ​ന്‍റ​ണി മാ​ന്നി​ല മെ​മ്മോ​റി​യ​ൽ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും കാ​ഷ് പ്രൈ​സും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ശൗ​ര്യാ​മാ​ക്കി​ൽ, ക്വി​സ് മാ​സ്റ്റ​ർ ഫാ. ​ജോ​ൺ​സ​ൺ ചാ​ല​യ്ക്ക​ൽ എ​ന്നി​വ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ മെ​റി​റ്റ സി​എം​സി, ക​ൺ​വീ​ന​ർ നി​ഷാ​ന്ത് ജോ​സ് ഫി​ലി​പ്പ്, എം. ​ജെ. ജോ​സ് മു​ണ്ടി​യാ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up