പത്മശാലിയ വൈക്കം താലൂക്ക് കൗൺസിൽ സമ്മേളനം കുലശേഖരമംഗലം എസ്എംകെപി സമാജം ഹാളിൽ കെ. ബിനിമോൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: കൈത്തറി മേഖലയിലെ തൊഴിൽ പ്രതിസന്ധി പരിഹരിക്കുന്നതിനും തൊഴിലാളികൾക്കുള്ള വിവിധ ആനൂകൂല്യങ്ങൾ ലഭ്യമാക്കുന്നതിനും സർക്കാർ നടപടി സ്വീകരിക്കണമെന്ന് പത്മശാലിയ വൈക്കം താലൂക്ക് കൗൺസിൽ സമ്മേളനം ആവശ്യപ്പെട്ടു. കുലശേഖരമംഗലം എസ്എംകെപി സമാജം ഹാളിൽ നടന്ന സമ്മേളനം കെ. ബിനിമോൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കൈത്തറി മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങൾ സർക്കാരിന് മുന്നിൽ അവതരിപ്പിച്ച് അനുഭാവപൂർവമായ നടപടി സ്വീകരിക്കുമെന്ന് കെ. ബിനിമോൻ ഉദ്ഘടന പ്രസംഗത്തിൽ പറഞ്ഞു.
താലൂക്ക് പ്രസിഡന്റ് മോഹനൻ പുതുശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി. ബാബു, ഖജാൻജി പി. പ്രദീപ് കുമാർ, മറവൻതുരുത്ത് പഞ്ചായത്തംഗം പി.ആർ. ശരത്കുമാർ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ.ആർ. ശങ്കരൻകുട്ടി, ബി. സോമനാഥൻ പിള്ള, എം.വി. ശിവകുമാർ, താലൂക്ക് സെക്രട്ടറി ജയചന്ദ്രൻ സാരംഗി, വൈസ് പ്രസിഡന്റ് പി. ബാലകൃഷ്ണപിള്ള, കുലശേഖരമംഗലം ശാഖ സെക്രട്ടറി വി.കെ. രാജപ്പൻപിള്ള എന്നിവർ പ്രസംഗിച്ചു.
എസ്എസ്എൽസി, പ്ലസ് ടു -ഡിഗ്രി കോഴ്സുകളിൽ മികവ് പുലർത്തിയ വിദ്യാർഥികളെ അനുമോദിച്ചു. പുതിയ ഭാരവാഹികളായി മോഹനൻ പുതുശേരി (പ്രസിഡന്റ് ) ജയചന്ദ്രൻ സാരംഗി (സെക്രട്ടറി) പി.പി. ബാബു (ഖജാൻജി എന്നിവരെ തെരഞ്ഞെടുത്തു.
Tags : Local News Nattuvishesham Kottayam