x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ്രേക്ക്ഡൗൺ ആയി ‘ടേ​ക്ക് എ ​ബ്രേ​ക്ക് ’


Published: July 13, 2026 07:16 AM IST | Updated: July 13, 2026 07:16 AM IST

ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് ച​​ന്ത​​പ്പാ​​ല​​ത്തി​​നു സ​​മീ​​പ​​ത്തെ ടേ​​ക്ക് എ ​​ബ്രേ​​ക്ക്.

ത​​ല​​യോ​​ല​​പ്പ​​റ​​മ്പ്:​ വ​​ഴി​​യാ​​ത്ര​​ക്കാ​​ർ​​ക്ക് ആ​​രോ​​ഗ്യ​​ക​​ര​​മാ​​യ അ​​ന്ത​​രീ​​ക്ഷ​​ത്തി​​ൽ പ്രാ​​ഥ​​മി​​കാ​​വ​​ശ്യ​​ങ്ങ​​ൾ നി​​ർ​​വ​​ഹി​​ക്കു​​ന്ന​​തി​​നും വി​​ശ്ര​​മി​​ച്ച് യാ​​ത്ര തു​​ട​​രു​​ന്ന​​തി​​നു​​മാ​​യി വി​​ഭാ​​വ​​നം ചെ​​യ്ത് നി​​ർ​​മി​​ച്ച വ​​ഴി​​യി​​ടം പ​​ദ്ധ​​തി (ടേ​​ക്ക് എ ​​ബ്രേ​​ക്ക്) ജ​​ന​​ത്തി​​ന് ഉ​​പ​​കാ​​ര​​പ്ര​​ദ​​മാ​​യി​​ല്ലെ​​ന്ന് പ​​രാ​​തി.
ത​​ദ്ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ​​യും ശു​​ചി​​ത്വ​​മി​​ഷ​​ന്‍റെ​​യും സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ന​​ട​​പ്പി​​ലാ​​ക്കി​​യ വ​​ഴി​​യി​​ടം പ​​ദ്ധ​​തി​​യാ​​ണ് അ​​നു​​യോ​​ജ്യ​​മാ​​യ സ്ഥ​​ല​​ത്ത് നി​​ർ​​മി​​ക്കാ​​ത്ത​​തി​​നാ​​ൽ ജ​​ന​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ക്കാ​​തെ അ​​വ​​ഗ​​ണി​​ക്ക​​പ്പെ​​ടു​​ന്ന​​ത്.

തി​​ര​​ക്കേ​​റി​​യ റോ​​ഡ​​രി​​കു​​ക​​ൾ, ടൂ​​റി​​സം കേ​​ന്ദ്ര​​ങ്ങ​​ൾ, പ്ര​​ധാ​​ന ജം​​ഗ്ഷ​​നു​​ക​​ൾ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​ണി​​ത് സ്ഥാ​​പി​​ച്ച​​ത്. എ​​ന്നാ​​ൽ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ​​ക്ക് വി​​രു​​ദ്ധ​​മാ​​യി ല​​ഭി​​ച്ച സ്ഥ​​ല​​ങ്ങ​​ളി​​ൽ കെ​​ട്ടി​​ടം നി​​ർ​​മി​​ച്ച് പ​​ദ്ധ​​തി​​പ്പ​​ണം ചെ​​ല​​വ​​ഴി​​ച്ച​​തോ​​ടെ ല​​ക്ഷ​​ങ്ങ​​ളാ​​ണ് പാ​​ഴാ​​യ​​ത്.

ത​​ല​​യോ​​ല​​പ്പ​​റ​​മ്പി​​ലെ വ​​ഴി​​യി​​ട​​ത്തി​​നു താ​​ഴ്‌ വീണു

ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് പ​​ഞ്ചാ​​യ​​ത്ത് 18 ല​​ക്ഷം രൂ​​പ ചെ​​ല​​വ​​ഴി​​ച്ചാ​​ണ് വ​​ഴി​​യി​​ടം പ​​ദ്ധ​​തി ന​​ട​​പ്പി​​ലാ​​ക്കി​​യ​​ത്. ച​​ന്ത​​പ്പാ​​ല​​ത്തി​​നു സ​​മീ​​പം നി​​ല​​വി​​ലു​​ണ്ടാ​​യി​​രു​​ന്ന ശൗ​​ചാ​​ല​​യം പൊ​​ളി​​ച്ചു​​മാ​​റ്റി അ​​വി​​ടെ പു​​തി​​യ​​കെ​​ട്ടി​​ടം നി​​ർ​​മി​​ക്കു​​ക​​യാ​​ണു ചെ​​യ്ത​​ത്.

ച​​ന്ത ദി​​വ​​സ​​ങ്ങ​​ളി​​ൽ വി​​ര​​ലി​​ലെ​​ണ്ണാ​​വു​​ന്ന​​വ​​ർ എ​​ത്തു​​ന്ന​​ത​ല്ലാ​തെ കൂ​​ടു​​ത​​ൽ ആ​ളു​ക​ൾ വ​രാ​ത്ത​തോ​ടെ ത​​ല​​യോ​​ല​​പ്പ​​റ​​മ്പി​​ലെ വ​​ഴി​​യി​​ടം പ​​ദ്ധ​​തി പൂ​​ട്ടു​വീ​ണു.

തി​​ര​​ക്കേ​​റി​​യ ബ​​സ് സ്റ്റാ​​ൻ​​ഡി​​നു സ​​മീ​​പ​​ത്ത് സ്ഥ​​ലം ക​​ണ്ടെ​​ത്തി വ​​ഴി​​യി​​ടം പ​​ദ്ധ​​തി ന​​ട​​പ്പി​​ലാ​​ക്കി​​യി​​രു​​ന്നെ​​ങ്കി​​ൽ പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്ക് അ​​ത് ഏ​​റെ പ്ര​​യോ​​ജ​​ന​​പ്ര​​ദ​​മാ​​കു​​മാ​​യി​​രു​​ന്നു​​വെ​​ന്ന് നാ​​ട്ടു​​കാ​​ർ പ​​റ​​യു​​ന്നു.

അ​​നു​​യോ​​ജ്യ​​മ​​ല്ലാ​​ത്തി​​ട​​ത്ത് ന​​ട​​പ്പാ​​ക്കി​​യ​​ത് തി​​രി​​ച്ച​​ടി​​യാ​​യി

നി​​ര​​വ​​ധി സാം​​സ്കാ​​രി​​ക രാ​​ഷ്‌​ട്രീ​​യ പ​​രി​​പാ​​ടി​​ക​​ൾ ന​​ട​​ത്തി​​വ​​ന്നി​​രു​​ന്ന പാ​ലാം​​ക​​ട​​വി​​ലെ പൊ​​തു​​സ്ഥ​​ല​​ത്തു​​ണ്ടാ യി​​രു​​ന്ന മി​​നി​​പാ​​ർ​​ക്കും ഓ​​പ്പ​​ൺ സ്റ്റേ​​ജും പൊ​​ളി​​ച്ചു​​മാ​​റ്റി​​യാ​​ണ് ശൗ​​ചാ​​ല​​യ സ​​മു​​ച്ച​​യം നി​​ർ​​മി​​ച്ച​​ത്.

ഉ​​ദ്ഘാ​​ട​​ന​​ത്തി​​നു​​ശേ​​ഷം കു​​ടും​​ബ​​ശ്രീ പ്ര​​വ​​ർ​​ത്ത​​ക​​യെ ഇ​​തി​ന്‍റെ ചു​​മ​​ത​​ല ഏ​​ൽ​​പ്പി​​ച്ചെ​ങ്കി​​ലും ടേ​​ക്ക് എ ​​ബ്രേ​​ക്കി​​ലേ​​ക്ക് ഒ​​രാ​​ൾ​​പോ​​ലും ക​​യ​​റാ​​താ​​യ​​തോ​​ടെ ഒ​​രാ​​ഴ്ച​​യ്ക്കു​​ശേ​​ഷം അ​​ട​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​നു​​യോ​​ജ്യ​​മ​​ല്ലാ​​ത്ത സ്ഥ​​ല​​ങ്ങ​​ളി​​ൽ പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കി​​യാ​​ൽ ജ​​ന​​ങ്ങ​​ൾ​​ക്ക് അ​​ത് ഉ​​പ​​ക​​രി​​ക്കി​​ല്ലെ​​ന്ന് ഈ ​​വ​​ഴി​​യി​​ടം പ​​ദ്ധ​​തി​​ക​​ൾ തെ​​ളി​​യി​​ക്കു​​ന്നു.

കൃ​​ഷ്ണ​​കു​​മാ​​ർ
ത​​ച്ചാ​​റ​​യി​​ൽ
പാ​​ലാം​​ക​​ട​​വ്

പാ​​ലാം​​ക​​ട​​വി​​ലെ വെ​​ളി​​യി​ട​ത്തി​​ലേ​​ക്ക് ജ​​നം തി​​രി​​ഞ്ഞു​​നോ​​ക്കു​​ന്നി​​ല്ല

മ​​റ​​വ​​ൻ​​തു​​രു​​ത്ത് പാ​​ലാം​​ക​​ട​​വി​​ൽ വൈ​​കു​​ന്നേ​​ര​​ങ്ങ​​ളി​​ൽ വ​​യോ​​ജ​​ന​​ങ്ങ​​ള​​ട​​ക്കം വി​​ശ്ര​​മി​​ച്ചി​​രു​​ന്ന മ​​നോ​​ഹ​​ര​​മാ​​യ മി​​നി​​പാ​​ർ​​ക്ക് വെ​​ളി​​യി​​ട​​ത്തി​​ന് തെ​​ര​​ഞ്ഞെ​​ടു​​ത്ത​​തോ​​ട ന​​ഷ്ട​​മാ​​യി.
സ്‌​​കൂ​​ൾ​​കു​​ട്ടി​​ക​​ളു​​ടെ വി​​വി​​ധ പ​​രി​​പാ​​ടി​​ക​​ൾ ന​​ട​​ത്തി​​വ​​ന്നി​​രു​​ന്ന​​തും ഈ ​​പൊ​​തു​​സ്ഥ​​ല​​ത്താ​​യി​​രു​​ന്നു. ദീ​​ർ​​ഘ​​വീ​​ക്ഷ​​ണ​​മി​​ല്ലാ​​തെ നി​​ർ​​മി​​ച്ച ശൗ​​ചാ​​ല​​യ സ​​മു​​ച്ച​​യം ഒ​​രാ​​ൾ​​പോ​​ലും ഉ​​പ​യോ​​ഗി​​ക്കു​​ന്നി​​ല്ല.

മ​​റ​​വ​​ൻ​​തു​​രു​​ത്ത് പ​​ഞ്ചാ​​യ​​ത്ത് 17 ല​​ക്ഷം രൂ​​പ വി​​നി​​യോ​​ഗി​​ച്ചാ​​ണ് പാ​​ലാം​​ക​​ട​​വി​​ൽ വ​​ഴി​​യി​​ടം പ​​ദ്ധ​​തി ന​​ട​​പ്പി​​ലാ​​ക്കി​​യ​​ത്. ഗ്രാ​​മീ​​ണ​​മേ​​ഖ​​ല​​യി​​ൽ നി​​ർ​​മി​​ച്ച വ​​ഴി​​യി​​ടം പ്ര​​യോ​​ജ​​ന​​ര​​ഹി​​ത​​മാ​​വു​​ക​​യും നി​​ല​​വി​​ലു​​ണ്ടാ​​യി​​രു​​ന്ന പൊ​​തു​​സ്ഥ​​ലം ന​​ഷ്ട​​മാ​​വു​​ക​​യും ചെ​​യ്ത​​തോ​​ടെ ടേ​​ക്ക് എ ​​ബ്രേ​​ക്കു​​ക​​ൾ നോ​​ക്കു​കു​​ത്തി​​യാ​​കു​​ക​​യാ​​ണ്.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up