x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അജ്ഞാത ജീവി വളര്‍ത്തുനായയെ കടിച്ചു കൊന്നു; നാട്ടുകാര്‍ ഭീതിയില്‍


Published: June 18, 2026 05:46 PM IST | Updated: June 18, 2026 05:46 PM IST

കൊച്ചി: എറണാകുളം കോതമംഗലം കോട്ടപ്പടിയില്‍ വളര്‍ത്തുനായയെ അജ്ഞാത ജീവി കടിച്ചു കൊന്നു. കോട്ടപ്പടി മുട്ടത്തുപ്പാറ സ്വദേശി സാബുവിന്‍റെ വളര്‍ത്തുനായയാണ് ഇന്ന് പുലര്‍ച്ചെ അജ്ഞാത ജീവി കടിച്ചു കൊന്നത്. നായയുടെ കഴുത്തിന് പിന്നിലാണ് മുറിവേറ്റിരിക്കുന്നത്. വനം വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

നായയെ കൊന്നത് അജ്ഞാത ജീവിയാണ് എന്നതില്‍ വനം വകുപ്പ് ഇതുവരെ സ്ഥിരീകരണം നടത്തിയിട്ടില്ല. പുലര്‍ച്ചെ നാലോടെ നായ കുരയ്ക്കുന്നതും മറ്റ് ശബ്ദങ്ങളും പരിസരവാസികള്‍ കേട്ടിരുന്നു.

രാവിലെ നോക്കിയപ്പോഴാണ് നായ ചത്തു കിടക്കുന്നത് കണ്ടത്. വന്യമൃഗ ശല്യം കാരണം ഏറെ ഭീതിയിലാണ് പ്രദേശവാസികള്‍. വനമേഖലയോട് ചേര്‍ന്നു കിടക്കുന്ന ഈ പ്രദേശത്ത് കാട്ടാന ശല്യവും രൂക്ഷമാണ്.

Tags : dog kills bites

Recent News

Corehub Up