Kerala
പത്തനംതിട്ട: മല്ലപ്പള്ളിയിൽ വെൽഡിംഗ് തൊഴിലാളിക്ക് പാമ്പിന്റെ കടിയേറ്റു. മുരണി സ്വദേശി രതീഷിനാണ് പാമ്പ് കടിയേറ്റത്. അണലിയാണ് രതീഷിനെ കടിച്ചതെന്നാണ് പ്രാഥമിക നിഗമനം.
വെൽഡിംഗ് തൊഴിലാളിയായ രതീഷ് ജോലിക്ക് ശേഷം ഉപകരണം വീടിനുള്ളിലേക്ക് വയ്ക്കുന്നതിനിടെ പാമ്പ് കൈയിൽ കടിക്കുകയായിരുന്നു. പാമ്പിനെ കുടഞ്ഞെറിഞ്ഞ രതീഷിനെ ഉടൻതന്നെ ആംബുലൻസിൽ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി.
തലചുറ്റൽ അനുഭവപ്പെട്ടതോടെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രതീഷിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന.
National
ലക്നോ: ഉത്തർപ്രദേശിലെ ഹാമിർപൂരിൽ കുടുംബവഴക്കിനിടെ ഭാര്യയുടെ മൂക്കും കവിളും കടിച്ചു പരിക്കേൽപ്പിച്ച് ഭർത്താവ്. പാന ഫൂൽ എന്ന യുവതിക്കാണ് പരിക്കേറ്റത്.
ദമ്പതികൾ തമ്മിൽ വഴക്ക് പതിവാണ്. ഗുരുതര പരിക്കേറ്റ ഫൂലിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
യുവതിയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതി ഒളിവിലാണെന്നും ഉടൻപിടികൂടുമെന്നും പോലീസ് അറിയിച്ചു.