x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എ​സ്‌സി പ​ഠ​ന കേ​ന്ദ്രം ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: September 2, 2026 12:41 AM IST | Updated: September 2, 2026 12:41 AM IST

പിഎസ്‌സി പഠനകേന്ദ്രത്തിന്‍റെ ഉദ്ഘാടനം വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്യുന്നു.

പൂ​വാ​ർ: അ​രു​മാ​നൂ​ർ ഇ​ന്ത്യ​ൻ ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി പി​എ​സ്‌​സി പ​ഠ​ന കേ​ന്ദ്രം ആ​രം​ഭി​ച്ചു. ക​വി വി​നോ​ദ് വൈ​ശാ​ഖി വി​ദ്യാ​ർ​ഥി​നി ഗാ​യ​ത്രി സു​രേ​ഷി​നു പു​സ്ത​കം ന​ൽ​കി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.​എ​സ്എ​ൻ​ഡി​പി യോ​ഗം ശാ​ഖാ പ്ര​സി​ഡ​ന്‍റും അ​ധ്യാ​പ​ക​നു​മാ​യ കെ.​ച​ന്ദ്ര​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​നാ​യി.

ക​വി അ​രു​മാ​നൂ​ർ ര​തി​കു​മാ​ർ, ന​യി​നാ​ർ ദേ​വ​ക്ഷേ​ത്രം ജ​ന​റ​ൽ സെ​ക​ട്ട​റി അ​ഡ്വ. എ​സ്.​എ​സ്. അ​ജി​ത്, എ​സ്എ​ൻ​ഡി​പി യോ​ഗം സൈ​ബ​ർ സേ​ന വൈ​സ് ചെ​യ​ർ​മാ​ൻ ദീ​പു അ​രു​മാ​നൂ​ർ, ര​തീ​ഷ് വി​ശ്വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ട്ര​ഷ​റി ഉ​ദ്യോ​ഗ​സ്ഥ​ൻ ഷാ​ജി കു​മാ​റി​നെ ആ​ദ​രി​ച്ചു.

Tags : Nattuvishesham Districtnews Deepikanews PSC Study

Recent News

Corehub Up