x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ർ തോ​മ​സ് ആ​നി​മൂ​ട്ടി​ലി​ന്‍റെ സ്ഥാ​ന​ല​ബ്ധി; കെഎസ്എസ്എസിന് അ​ഭി​മാ​ന നി​മി​ഷം

വെബ് ഡെസ്ക്
Published: September 2, 2026 12:42 AM IST | Updated: September 2, 2026 12:42 AM IST

കെ​എ​സ്എ​സ്എ​സ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​സു​​നി​​ൽ പെ​​രു​​മാ​​നൂ​​രും പ്രോ​​ഗ്രാം ഓ​​ഫീ​​സ​​ർ സി​​ജോ തോ​​മ​​സും കോ​​ട്ട​​യം ബി​​ഷ​​പ്ഹൗ​​സി​​ലെ​​ത്തി ആ​​ശം​​സ​​ക​​ളും അ​​ഭി

കോ​​ട്ട​​യം: കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത​​യു​​ടെ പു​​തി​​യ സ​​ഹാ​​യ മെ​​ത്രാ​​നാ​​യി നി​​യു​​ക്ത​​നാ​​യ മാ​​ർ തോ​​മ​​സ് ആ​​നി​​മൂ​​ട്ടി​​ലി​​ന്‍റെ സ്ഥാ​​ന​​ല​​ബ്ധിയി​​ൽ അ​​തി​​രൂ​​പ​​ത​​യു​​ടെ സാ​​മൂ​​ഹ്യ സേ​​വ​​ന വി​​ഭാ​​ഗ​​മാ​​യ കോ​​ട്ട​​യം സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി​​ക്ക് അ​​ഭി​​മാ​​ന നി​​മി​​ഷം.
അ​​തി​​രൂ​​പ​​ത​​യു​​ടെ വി​​കാ​​രി ജ​​ന​​റാ​​ൾ സ്ഥാ​​ന​​ത്തോ​​ടൊ​​പ്പം കോ​​ട്ട​​യം സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി​​യു​​ടെ പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​ന​​വും നി​​ർ​​വ​​ഹി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്പോ​​ഴാ​​ണ് പു​​തി​​യ സ​​ഹാ​​യ മെ​​ത്രാ​​നാ​​യി മാ​​ർ തോ​​മ​​സ് ആ​​നി​​മൂ​​ട്ടി​​ൽ നി​​യു​​ക്ത​​നാ​​കു​​ന്ന​​ത്.

കെ​എ​​സ്എ​​സ്എ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​പ്പി​​ലാ​​ക്കു​​ന്ന വി​​വി​​ധ​​ങ്ങ​​ളാ​​യ സാ​​മൂ​​ഹ്യക്ഷേ​​മ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് നി​​ർ​​ലോ​​ഭ​​മാ​​യ പി​​ന്തു​​ണ​​യും പ്രോ​​ത്സാ​​ഹ​​ന​​വു​​മാ​​ണ് നി​​യു​​ക്ത ബി​​ഷ​​പ് ന​​ൽ​​കിവ​​ന്നി​​രു​​ന്ന​​തെ​​ന്ന് കെ​എ​​സ്എ​​സ്എ​​സ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​സു​​നി​​ൽ പെ​​രു​​മാ​​നൂ​​ർ പ​​റ​​ഞ്ഞു.

കോ​​ട്ട​​യം സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി​​ക്ക് വേ​​ണ്ടി എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​സു​​നി​​ൽ പെ​​രു​​മാ​​നൂ​​രും പ്രോ​​ഗ്രാം ഓ​​ഫീ​​സ​​ർ സി​​ജോ തോ​​മ​​സും കോ​​ട്ട​​യം ബി​​ഷ​​പ്ഹൗ​​സി​​ലെ​​ത്തി കെ​​എ​​സ്എ​​സ്എ​​സ് കു​​ടും​​ബ​​ത്തി​​ന്‍റെ ആ​​ശം​​സ​​ക​​ളും അ​​ഭി​​ന​​ന്ദ​​ന​​ങ്ങ​​ളും നി​​യു​​ക്ത ബി​​ഷ​​പ്പി​​നെ അ​​റി​​യി​ച്ചു.

Tags : Nattuvishesham DistrictNews

Recent News

Corehub Up