x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ണ​ർ​കാ​ട് ക​ത്തീ​ഡ്ര​ലി​ൽ എ​ട്ടു​നോ​മ്പ് പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി

വെബ് ഡെസ്ക്
Published: September 1, 2026 11:47 PM IST | Updated: September 1, 2026 11:47 PM IST

മ​​ണ​​ർ​​കാ​​ട് സെ​​ന്‍റ് മേ​​രീ​​സ് യാ​​ക്കോ​​ബാ​​യ സു​​റി​​യാ​​നി ക​​ത്തീ​​ഡ്ര​​ലി​​ൽ എ​​ട്ടു​​നോ​​മ്പ് തി​​രു​​നാ​​ളി​​ന് കൊ​​ടി​​യേ​​റ്റു​​ന്നു.

മ​​ണ​​ർ​​കാ​​ട്: ആ​​ഗോ​​ള മ​​രി​​യ​​ൻ തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​മാ​​യ മ​​ണ​​ർ​​കാ​​ട് സെ​​ന്‍റ് മേ​​രീ​​സ് യാ​​ക്കോ​​ബാ​​യ സു​​റി​​യാ​​നി ക​​ത്തീ​​ഡ്ര​​ലി​​ലെ എ​​ട്ടു​​നോ​​മ്പ് പെ​​രു​​ന്നാ​​ളി​​ന് കൊ​​ടി​​യേ​​റി. യാ​​ക്കോ​​ബാ​​യ സു​​റി​​യാ​​നി സ​​ഭ​​യു​​ടെ സു​​ന്ന​​ഹ​​ദോ​​സ് സെ​​ക്ര​​ട്ട​​റി​​യും കോ​​ട്ട​​യം ഭ​​ദ്രാ​​സ​​നാ​​ധി​​പ​​നു​​മാ​​യ ഡോ. ​​തോ​​മ​​സ് മാ​​ർ തീ​​മോ​​ത്തി​​യോ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ പ്രാ​​ർ​​ഥ​​ന​​യ്ക്ക് ശേ​​ഷ​​മാ​​ണ് കൊ​​ടി​​മ​​രം ഉ​​യ​​ർ​​ത്തി​​യ​​ത്.

മ​​ണ​​ർ​​കാ​​ട് ക​​ര​​യി​​ൽ ചി​​ര​​ട്ടേ​​പ്പ​​റ​​മ്പി​​ൽ വ​​ർ​​ഗീ​​സ് കു​​രു​​വി​​ള​​യു​​ടെ ഭ​​വ​​നാ​​ങ്ക​​ണ​​ത്തി​​ൽ​​നി​​ന്നു നി​​ലം​​തൊ​​ടാ​​തെ വെ​​ട്ടി​​യെ​​ടു​​ത്ത കൊ​​ടി​​മ​​രം വാ​​ദ്യ​​മേ​​ള​​ങ്ങ​​ളു​​ടെ അ​​ക​​മ്പ​​ടി​​യോ​​ടെ ആ​​ഘോ​​ഷ​​പൂ​​ർ​​വം ക​​ത്തീ​​ഡ്ര​​ലി​​ൽ എ​​ത്തി​​ച്ചു. ആ​​ർ​​പ്പു​​വി​​ളി​​ക​​ളോ​​ടെ ക​​രോ​​ട്ടെ പ​​ള്ളി​​ക്ക് ചു​​റ്റും ഒ​​രു​​ത​​വ​​ണ​​യും ക​​ത്തീ​​ഡ്ര​​ൽ പ​​ള്ളി​​ക്ക് ചു​​റ്റും മൂ​​ന്നു​​ത​​വ​​ണ​​യും വി​​ശ്വാ​​സീ​​സ​​മൂ​​ഹം കൊ​​ടി​​മ​​ര​​വു​​മാ​​യി വ​​ലം​​വ​​ച്ച​​ശേ​​ഷം ക​​ൽ​​ക്കു​​രി​​ശി​​നു സ​​മീ​​പം എ​​ത്തി​​ച്ചു. തു​​ട​​ർ​​ന്ന് കൊ​​ടി​​മ​​രം ചെ​​ത്തി​​മി​​നു​​ക്കി പ​​ച്ചി​​ല​​ക​​ൾ​​കൊ​​ണ്ടും കൊ​​ടി തോ​​ര​​ണ​​ങ്ങ​​ൾ​​കൊ​​ണ്ടും അ​​ല​​ങ്ക​​രി​​ച്ചു. ഇ​​ട​​വ​​ക​​യി​​ലെ മു​​തി​​ർ​​ന്ന അം​​ഗം കെ.​​വി. സ്ക​​റി​​യ കൂ​​റു​​മ​​ല കൊ​​ടി​​മ​​ര​​ത്തി​​ൽ കൊ​​ടി​​കെ​​ട്ടി. പ്രാ​​ർ​​ഥ​​ന​​ക​​ൾ​​ക്കു​​ശേ​​ഷം കൊ​​ടി​​മ​​രം ഉ‍​യ​​ർ​​ത്തി. തു​​ട​​ർ​​ന്ന് ക​​രോ​​ട്ടെ പ​​ള്ളി​​യി​​ലെ കൊ​​ടി​​മ​​ര​​ത്തി​​ലും കൊ​​ടി ഉ​​യ​​ർ​​ത്തി.

എ​​ട്ടു​​നോ​​മ്പി​​ന്‍റെ ഒ​​ന്നാം ദി​​നം ക​​ത്തീ​​ഡ്ര​​ലി​​ൽ ന​​ട​​ന്ന വി​​ശു​​ദ്ധ മൂ​​ന്നി​​ന്മേ​​ൽ കു​​ർ​​ബാ​​ന​​യ്ക്ക് ഡോ. ​​തോ​​മ​​സ് മാ​​ർ തീ​​മോ​​ത്തി​​യോ​​സ് മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. എ​​ട്ടു​​നോ​​മ്പ് പെ​​രു​​ന്നാ​​ൾ അ​​നേ​​ക​​രു​​ടെ ജീ​​വി​​ത​​ത്തി​​ന് വ​​ലി​​യ ആ​​ത്മീ​​യ നി​​റ​​വാ​​ണെ​​ന്നും മാ​​താ​​വി​​ന്‍റെ ജീ​​വി​​ത​​മാ​​തൃ​​ക വി​​ശ്വാ​​സി​​ക​​ൾ​​ക്ക് അ​​ന്ധ​​കാ​​ര​​ത്തി​​ൽ പ്ര​​കാ​​ശം പ​​ക​​രു​​ന്ന​​താ​​യി​​രി​​ക്ക​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

Tags : Nattuvishesham DistrictNews

Recent News

Corehub Up