x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റ​ന്മു​ള കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് അ​ന്താ​രാ​ഷ്‌‌‌​ട്ര നി​ല​വാ​ര​ത്തി​ലാ​ക്കും: മ​ന്ത്രി ലി​ജു

വെബ് ഡെസ്ക്
Published: September 1, 2026 11:49 PM IST | Updated: September 1, 2026 11:49 PM IST

ആ​റ​ന്മു​ള കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ടെ​ക് സ്പാ​ർ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം

ആ​റ​ന്മു​ള: ആ​റ​ന്മു​ള കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​നെ അ​ന്താ​രാ​ഷ്‌​ട്ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്താ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി എം. ​ലി​ജു.​കോ​ള​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ടെ​ക് സ്പാ​ർ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ടെ​ക്ജീ​നി​യ​സ് ക്വി​സ് വി​ജ​യി​ക​ൾ​ക്കു​ള്ള അ​നു​മോ​ദ​ന യോ​ഗ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ്ഥാ​പ​ന​ത്തി​ന്‍റെ കെ​ഐ​ആ​ർ​എ​ഫ് റാ​ങ്കിം​ഗ് മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു. കോ​ള​ജി​ന് ഏ​റ്റ​വും അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​യ വ​നി​താ ഹോ​സ്റ്റ​ൽ നി​ർ​മി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി.

കാ​ന്പ​സി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യി ജി​ല്ല​യി​ലെ വി​വി​ധ സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സി​എ​സ്ആ​ർ ഫ​ണ്ട് ല​ഭ്യ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​ള​യ​ദു​ര​ന്ത​ത്തെ അ​തി​ജീ​വി​ച്ച് കോ​ള​ജി​നെ പൂ​ർ​വ​സ്ഥി​തി​യി​ലേ​ക്ക് എ​ത്തി​ക്കാ​ൻ അ​ശ്രാ​ന്തം പ്ര​യ​ത്നി​ച്ച ജീ​വ​ന​ക്കാ​രെ​യും നാ​ട്ടു​കാ​രെ​യും മ​ന്ത്രി പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു. അ​ബി​ൻ വ​ർ​ക്കി എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കേ​പ്പ് ഡ​യ​റ​ക്ട​ർ ഇ​ൻ ചാ​ർ​ജ് ഡോ. ​എ​സ്. ജ​യ​കു​മാ​ർ, കോ​ള​ജ് പ്രി​ൻ​സി​പ്പാ​ൾ ഡോ. ​റി​നി ജോ​ൺ​സ്,

പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ദീ​നാ​മ്മ റോ​യ്, പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​നീ​ത അ​നി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സ​വി​ത അ​ജ​യ​കു​മാ​ർ, ആ​റ​ന്മു​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​ജി ചാ​ക്കോ, പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഏ​ദ​ൻ ജോ​ർ​ജ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് മെം​ബ​ർ പ്ര​സാ​ദ് വേ​രു​ങ്ക​ൽ, കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗ് പ്രി​ൻ​സി​പ്പാ​ൾ പ്ര​ഫ. ബെ​റ്റ്സി സാം, ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ സു​വി​ൻ സു​ന്ദ​ർ, കോ​ളേ​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ന​ഥാ​ൻ ജോ​ൺ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
18 വ​രെ നീ​ളു​ന്ന ടെ​ക് സ്പാ​ർ​ക്ക് സ​മ്മി​റ്റി​ന്‍റെ ഭാ​ഗ​മാ​യി വ​രും​ദി​വ​സ​ങ്ങ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ടെ​ക്നി​ക്ക​ൽ വ​ർ​ക്ക്‌​ഷോ​പ്പു​ക​ൾ, വി​ദ​ഗ്ധ​ർ ന​യി​ക്കു​ന്ന ടെ​ക് ടോ​ക്കു​ക​ൾ, ഫ്ലാ​ഗ്ഷി​പ്പ് ഹാ​ക്ക​ത്തോ​ൺ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags : Nattuvishesham Districtnews Deepikanews Aranmula

Recent News

Corehub Up