x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​നാ​ദേ​വി​യെ ‌അ​ധി​ക്ഷേ​പി​ച്ച യു ട്യൂ​ബ​ര്‍ അ​റ​സ്റ്റി​ല്‍


Published: July 13, 2026 04:27 AM IST | Updated: July 13, 2026 04:27 AM IST

അ​ടൂ​ര്‍: വ​നി​താ യു​വ നേ​താ​വി​നെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​അ​ധി​ക്ഷേ​പി​ച്ച യൂ​ട്യൂ​ബ​ര്‍ അ​റ​സ്റ്റി​ല്‍. മ​ല​പ്പു​റം മ​ഞ്ചേ​രി കൂ​മ​ന്‍​കു​ളം തൃ​ക്കാ​ല​ങ്ങോ​ട് കോ​ഴി​ത്ത​ല പു​ള്ളൂ​ര്‍ ഹൗ​സി​ല്‍ രാ​ജ​ന്‍ ജോ​സ​ഫി​നെ (48) യാ​ണ് അ​ടൂ​ര്‍ പോ​ലീ​സ് എ​റ​ണാ​കു​ളം കാ​ക്ക​നാ​ടു​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ള്ളി​ക്ക​ല്‍ ഡി​വി​ഷ​നി​ലെ അം​ഗ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ- വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണു​മാ​യ ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യെ ഫേ​സ്ബു​ക്ക് വ​ഴി​യും യൂ​ട്യൂ​ബ് വ​ഴി​യും അ​ധി​ക്ഷേ​പി​ക്കു​ക​യും അ​പ​വാ​ദ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത​തി​നാ​ണ് അ​റ​സ്റ്റ്.

2026 ജ​നു​വ​രി 20 മു​ത​ല്‍ 27 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ലാ​ണ് ഇ​യാ​ള്‍ വൈ​റ്റ് സ്വാ​ന്‍ ടി​വി ന്യൂ​സ്, രാ​ജ​ന്‍ ജോ​സ​ഫ് പേ​രു​ക​ളി​ല്‍ ഉ​ള്ള ര​ണ്ട് ഫേ​സ്ബു​ക്ക് പേ​ജു​ക​ള്‍ വ​ഴി​യും യൂ​ട്യൂ​ബ് ചാ​ന​ല്‍ വ​ഴി​യും ശ്രീ​നാ​ദേ​വി​ക്കെ​തി​രേ അ​പ​വാ​ദ പ്ര​ച​ര​ണ​ങ്ങ​ള്‍ ന​ട​ത്തി​യ​ത്. ശ്രീ​നാ​ദേ​വി​യു​ടെ പ​രാ​തി​യി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത അ​ടൂ​ര്‍ പോ​ലീ​സ് ഇ​യാ​ളെ നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. മ​ല​പ്പു​റം മ​ഞ്ചേ​രി സ്വ​ദേ​ശി​യാ​യ ഇ​യാ​ള്‍ എ​റ​ണാ​കു​ളം കാ​ക്ക​നാ​ട് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു.

2025 സെ​പ്റ്റം​ബ​ര്‍ മാ​സ​ത്തി​ലും ഇ​യാ​ള്‍ ഇ​തേ രീ​തി​യി​ല്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ള്‍ മു​ഖേ​ന അ​പ​കീ​ര്‍​ത്തി പ്ര​ച​ര​ണം ന​ട​ത്തി​യി​രു​ന്നു. എ​റ​ണാ​കു​ള​ത്തു​നി​ന്നും ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ഇ​യാ​ളെ അ​ടൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ച് ഞാ​യ​റാ​ഴ്ച അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി അ​ടൂ​ര്‍ ജു​ഡീ​ഷ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

അ​ടൂ​ര്‍ എ​സ്എ​ച്ച്ഒ ജെ. ​അ​ജ​യ​ന്‍, എ​സ്‌​ഐ​മാ​രാ​യ ജി.​എ​സ്. ദീ​പു, രാ​ധാ​കൃ​ഷ്ണ​പി​ള്ള, എ​സ് സി​പി​ഒ ശ്രീ​ജി​ത്ത്, സി​പി​ഒ​മാ​രാ​യ നി​തി​ന്‍, ബൈ​ജു എ​ന്നി​വ​ര്‍ അ​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up