x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യി​ലെ നെൽക​ര്‍​ഷ​ക​ര്‍ സ​പ്ലൈ​കോ​യെ കൈ​വി​ടു​ന്നു


Published: July 13, 2026 04:29 AM IST | Updated: July 13, 2026 04:29 AM IST

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ നെ​ല്‍ ക​ര്‍​ഷ​ക​ര്‍ സ​പ്ലൈ​കോ​യെ കൈ​വി​ടു​ന്നു. ഉ​ത്പാ​ദി​പ്പി​ച്ച നെ​ല്ല് ഇ​നി സ്വ​കാ​ര്യ മി​ല്ലു​ക​ളി​ലേ​ക്ക് ന​ല്‍​കാ​നാ​ണ് ക​ര്‍​ഷ​ക​രു​ടെ തീ​രു​മാ​നം. നെ​ല്ല് സം​ഭ​ര​ണ​ത്തി​നാ​യി ജി​ല്ല​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്ന​ത് 2163 ക​ര്‍​ഷ​ക​രാ​ണ്. അ​ഞ്ചു താ​ലൂ​ക്കു​ക​ളി​ല്‍​നി​ന്നാ​യി 10,034 ട​ണ്‍​നെ​ല്ലാ​ണ് ഇ​ത്ത​വ​ണ സ​പ്ലൈ​കോ സം​ഭ​രി​ച്ച​ത്.

തി​രു​വ​ല്ല താ​ലൂ​ക്കി​ല്‍​നി​ന്നു മാ​ത്രം 7224 ട​ണ്‍ നെ​ല്ല് സം​ഭ​രി​ച്ചു. 1649 ക​ര്‍​ഷ​ക​രാ​ണ് ഇ​വി​ടെ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്ന​ത്. കോ​ഴ​ഞ്ചേ​രി താ​ലൂ​ക്കി​ല്‍ 267 ക​ര്‍​ഷ​ക​രി​ല്‍​നി​ന്ന് 1536 ട​ണ്‍ നെ​ല്ലും 180 ക​ര്‍​ഷ​ക​രു​ള്ള അ​ടൂ​രി​ല്‍ 943 ട​ണ്‍ നെ​ല്ലും മ​ല്ല​പ്പ​ള്ളി​യി​ല്‍ 35 ക​ര്‍​ഷ​ക​രി​ല്‍​നി​ന്ന് 249 ട​ണ്ണും സം​ഭ​രി​ച്ചി​ട്ടു​ണ്ട്. സം​ഭ​ര​ണ​ത്തി​ല്‍ ഏ​റ്റ​വും കു​റ​വ് ക​ര്‍​ഷ​ക​ര്‍ കോ​ന്നി താ​ലൂ​ക്കി​ലാ​ണ് 32 ക​ര്‍​ഷ​ക​രാ​ണ് കോ​ന്നി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. അ​വ​രി​ല്‍​നി​ന്ന് 82 ട​ണ്‍​നെ​ല്ല് മാ​ത്ര​മാ​ണ് സം​ഭ​രി​ച്ച​ത്. ഏ​റ്റ​വും കൂ​ടു​ത​ല്‍ കൃ​ഷി​യു​ള്ള അ​പ്പ​ര്‍​കു​ട്ട​നാ​ട് മേ​ഖ​ല​യി​ല്‍ മേ​യി​ല്‍ കൊ​യ്ത്ത് പൂ​ര്‍​ത്തീ​ക​രി​ച്ചി​രു​ന്നു.

ജി​ല്ല​യി​ലെ മു​ണ്ട​ക​ന്‍ കൃ​ഷി വി​ള​വെ​ടു​പ്പ് ജു​ണോ​ടെ​യാ​ണ് പൂ​ര്‍​ത്തി​യാ​യ​ത്. ജി​ല്ല​യി​ലാ​കെ 2390 ഹെ​ക്ട​ര്‍ സ്ഥ​ല​ത്തു​നി​ന്നു മാ​ത്ര​മാ​ണ് സ​പ്ലൈ​കോ​യ്ക്ക് നെ​ല്ല് സം​ഭ​രി​ക്കാ​നാ​യ​ത്. എ​ന്നാ​ല്‍, 4000 ഹെ​ക്ട​റി​ല്‍ അ​ധി​കം സ്ഥ​ല​ത്തു നെ​ല്‍​കൃ​ഷി ന​ട​ത്തി​യ​താ​യി​ട്ടാ​ണ് ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്.

അ​വ​ശേ​ഷി​ച്ച ക​ര്‍​ഷ​ക​ര്‍ സ്വ​കാ​ര്യ മി​ല്ലു​കാ​ര്‍​ക്ക് നെല്ല് നേ​രി​ട്ട് ന​ല്‍​കു​ക​യാ​യി​രു​ന്നു. ഔ​ദ്യോ​ഗി​ക ക​ണ​ക്കി​ല്‍ ഇ​ത് ഉ​ള്‍​പ്പെ​ടു​ക​യി​ല്ല. സ​പ്ലൈ​കോ വ​ഴി നെ​ല്ല് സം​ഭ​രി​ക്കു​മ്പോ​ള്‍ സം​ഭ​ര​ണ വി​ല കി​ട്ടാ​ന്‍ മാ​സ​ങ്ങ​ളോ​ളം വേ​ണ്ടി വ​രു​മെ​ന്ന് ക​ര്‍​ഷ​ക​ര്‍ ചൂ​ണ്ടി​ക്കാ​ണി​ച്ചു. അ​തി​നാ​ല്‍ പ​ല ക​ര്‍​ഷ​ക​രും നേ​രി​ട്ട് നെ​ല്ല് വി​ല്‍​ക്കു​ക​യാ​ണ് ചെ​യ്ത​ത്. സ​പ്ലൈ​കോ വ​ഴി​നെ​ല്ല് ന​ല്‍​കി​യ വ​ക​യി​ല്‍ 30 കോ​ടി രൂ​പ​യി​ല​ധി​കം ക​ര്‍​ഷ​ക​ര്‍​ക്ക് ഈ ​സീ​സ​ണി​ല്‍ മാ​ത്രം സം​ഭ​ര​ണ വി​ല​യാ​യി കി​ട്ടാ​നു​ണ്ട്.

ഇ​തു​മൂ​ലം വാ​യ്പ എ​ടു​ത്തും സ്വ​ര്‍​ണം പ​ണ​യ​പ്പെ​ടു​ത്തി​യും കൃ​ഷി ഇ​റ​ക്കി​യ​വ​ര്‍ കൂ​ടു​ത​ല്‍ ക​ട​ക്ക​ണി​യി​ലാ​കു​ക​യാ​ണ്. ത​ന്നെ​യു​മ​ല്ല അ​പ്പ​ര്‍​കു​ട്ട​നാ​ട് ഉ​ള്‍​പ്പെ​ടു​ന്ന പ​ത്ത​നം​തി​ട്ട​യി​ലെ പ്ര​ധാ​ന സം​ഭ​ര​ണ പ​ദ്ധ​തി​ക​ളി​ല്‍ നി​ന്നും സ​പ്ലൈ​കോ ഒ​ഴി​വാ​ക്കു​ന്ന​താ​യും ക​ര്‍​ഷ​ക​ര്‍​ക്ക് പ​രാ​തി​യു​ണ്ട്.

സ​പ്ലൈ​കോ​യു​ടെ അ​നാ​സ്ഥ

യ​ഥാ​സ​മ​യം നെ​ല്ല് സം​ഭ​രി​ക്കാ​തി​രി​ക്കു​ക​യും സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല ന​ല്‍​കാ​തെ​യും സ​പ്ലൈ​കോ നെ​ല്‍​ക്ക​ര്‍​ഷ​ക​രെ ബു​ദ്ധി​മു​ട്ടി​ക്കാ​ന്‍ തു​ട​ങ്ങി​യി​ട്ട് വ​ര്‍​ഷ​ങ്ങ​ളാ​യി. ക​ര്‍​ഷ​ക​രി​ല്‍​നി​ന്നു സം​ഭ​രി​ക്കു​ന്ന നെ​ല്ലി​ന്‍റെ വി​ല വാ​യ്പ​യാ​യി​ട്ടാ​ണ് കേ​ര​ളം ന​ല്‍​കു​ന്ന​ത്.

ത​ന്നെ​യു​മ​ല്ല വാ​യ്പ​യാ​യി ന​ല്‍​കു​ന്ന തു​ക​യു​ടെ തി​രി​ച്ച​ട​വ് ക​ര്‍​ഷ​ക​ര്‍ത​ന്നെ ഏ​റ്റെ​ടു​ക്കേ​ണ്ടി വ​രു​ന്നു. ഇ​ത്ത​രം വാ​യ്പ​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ക​ര്‍​ഷ​ക​ര്‍​ക്ക് മേ​ല്‍ അ​ടി​ച്ചേ​ല്പി​ക്കി​ല്ലെ​ന്ന് സ​പ്ലൈ​കോ​യും മ​റ്റു ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രും നേ​ര​ത്തേ ഉ​റ​പ്പു ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും സ​പ്ലൈ​കോ​യു​ടെ ധാ​ര​ണാ​പ​ത്രം പ്ര​കാ​രം ഇ​തി​ന്‍റെ ബാ​ധ്യ​ത ക​ര്‍​ഷ​ക​ര്‍​ക്കാ​ണെ​ന്ന് കാ​ണി​ച്ചി​ട്ടു​ണ്ട്.

തി​രി​ച്ച​ട​വ് താ​മ​സി​ച്ചാ​ല്‍ ക​ര്‍​ഷ​ക​രു​ടെ സി​വി​ല്‍ സ്‌​കോ​ര്‍ കു​റ​യു​ക​യും അ​ത് മ​റ്റു വാ​യ്പ​ക​ള്‍​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​വു​ക​യും ചെ​യ്യു​ന്നു. കേ​ന്ദ്ര​വി​ഹി​തം അ​നു​വ​ദി​ച്ചാ​ലും നെ​ല്ലു​വി​ല സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വൈ​കി​പ്പി​ക്കു​ന്ന​താ​ണ് ക​ണ്ടു​വ​രു​ന്ന​ത്. നെ​ല്ല് സം​ഭ​രി​ച്ച് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ക​ര്‍​ഷ​ക​രു​ടെ അ​ക്കൗ​ണ്ടി​ല്‍ പ​ണം എ​ത്ത​ണ​മെ​ന്നാ​ണ് കേ​ന്ദ്ര കൃ​ഷി​വ​കു​പ്പും സം​സ്ഥാ​ന സ​ര്‍​ക്കാ​രും ത​മ്മി​ലു​ള്ള വ്യ​വ​സ്ഥ നെ​ല്ല് സം​ഭ​ര​ണ​ത്തി​ന് ചു​മ​ത​ല​പ്പെ​ടു​ത്തി​യ മി​ല്ലു​ക​ള്‍ വി​വി​ധ കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞ് ക​ര്‍​ഷ​ക​രെ ചൂ​ഷ​ണം ചെ​യ്യു​ന്ന​തും സ​പ്ലൈ​കോ​യ്ക്കു തി​രി​ച്ച​ടി​യാ​യി.

പാ​ട​ത്തു കൊ​യ്ത്ത് പൂ​ര്‍​ത്തി​യാ​യാ​ലും നെ​ല്ല് സം​ഭ​രി​ക്കാ​ന്‍ സ​പ്ലൈ​കോ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​റി​ല്ല. മ​ഴ ന​ന​യാ​തെ​യും കി​ളി​ര്‍​ക്കാ​തെ​യും നെ​ല്ല് സം​ര​ക്ഷി​ക്കേ​ണ്ട ബാ​ധ്യ​ത ക​ര്‍​ഷ​ക​ര്‍​ക്കാ​ണ്. സ്വ​കാ​ര്യ മി​ല്ലു​ക​ളു​ടെ ചൂ​ഷ​ണ​ത്തി​നു സ​പ്ലൈ​കോ​യും കൂ​ട്ടു​നി​ല്‍​ക്കു​ന്നു​വെ​ന്നാ​ണ് ആ​ക്ഷേ​പം.

ജി​ല്ല​യി​ലെ പ്ര​ധാ​ന നെ​ല്‍​കൃ​ഷി കേ​ന്ദ്ര​ങ്ങ​ള്‍

തി​രു​വ​ല്ല, മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കു​ക​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന അ​പ്പ​ര്‍​കു​ട്ട​നാ​ട് മേ​ഖ​ല​യാ​ണ് മ​ല​യോ​ര ജി​ല്ല​യു​ടെ പ്ര​ധാ​ന നെ​ല്ല​റ. ആ​റ​ന്മു​ള, കി​ട​ങ്ങ​ന്നൂ​ര്‍, മെ​ഴു​വേ​ലി, മ​ല്ല​പ്പു​ഴ​ശേ​രി വി​ല്ലേ​ജു​ക​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന​താ​ണ് ആ​റ​ന്മു​ള പു​ഞ്ച. പ​മ്പാ​ന​ദി​യു​ടെ തീ​ര​ത്തു​ള്ള പ്ര​ധാ​ന ജ​ല​സം​ഭ​ര​ണി കൂ​ടി​യാ​ണ് ഇ​ത്.

അ​പ്പ​ര്‍ കു​ട്ട​നാ​ട് ക​ഴി​ഞ്ഞാ​ല്‍ ഏ​റ്റ​വും അ​ധി​കം നെ​ല്‍​കൃ​ഷി​യു​ള്ള​ത് വ​ള്ളി​ക്കോ​ട് പാ​ട​ശേ​ഖ​ര​ത്താ​ണ്. ന​രി​ക്കു​ഴി കാ​രു​വേ​ലി, ത​ല​ച്ചേ​റ് എ​ന്നി​വ​യും ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്. പ​ന്ത​ളം മേ​ഖ​ല​യി​ലെ ഏ​റ്റ​വും വി​സ്തൃ​തി​യാ​ര്‍​ന്ന ക​രി​ങ്ങാ​ലി​പു​ഞ്ച ഇ​രു​പ്പു കൃ​ഷി​ക്കു പേ​രു​കേ​ട്ട വ​യ​ലാ​ണ്. ഓ​മ​ല്ലൂ​ര്‍, കൊ​ടു​മ​ണ്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലും വ്യാ​പ​ക​മാ​യി നെ​ല്‍​കൃ​ഷി ചെ​യ്തു​വ​രു​ന്നു​ണ്ട്

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up