x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​റു​കു​റ്റി​യി​ല്‍ വ​ന്‍ ക​ഞ്ചാ​വ് വേ​ട്ട : റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് നി​ന്ന് 116 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി


Published: July 13, 2026 05:31 AM IST | Updated: July 13, 2026 05:31 AM IST

ക​റു​കു​റ്റി റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് നി​ന്നും എ​ക്‌​സൈ​സ് പി​ടി​കൂ​ടി​യ 116.37 കി​ലോ ക​ഞ്ചാ​വും പ്ര​തി​ക​ളും.

കൊ​ച്ചി‍/അങ്കമാലി: ക​റു​കു​റ്റി റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​നി​ന്ന് 116.37 കി​ലോ ക​ഞ്ചാ​വു​മാ​യി സ​ഹോ​ദ​ര​ങ്ങ​ളു​ള്‍​പ്പെ​ടെ നാ​ലു ഒ​ഡീ​ഷ സ്വ​ദേ​ശി​ക​ളെ എ​ക്‌​സൈ​സ് അ​റ​സ്റ്റ് ചെ​യ്തു. ല​ക്ഷ്മ​ണ്‍ പ​ത്ര (39), ബ​ല്‍​ഭ​ദ്ര ധ​രു​വ (30), ത​ര​സ്വ​ര്‍ പ​ത്ര (36), പ്ര​ദീ​പ് ഘ​ഡേ​യ് (27) എ​ന്നി​വ​രെ​യാ​ണ് അ​ങ്ക​മാ​ലി എ​ക്‌​സൈ​സ് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ അ​റ​സ്റ്റ് ചെ​യ്ത​ത്.

11 ബാ​ഗു​ക​ളി​ലാ​യി 58 പൊ​തി​ക​ളാ​ക്കി​യാ​ണ് ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ല​ക്ഷ്മ​ണ്‍ പ​ത്ര​യും ത​ര​സ്വ​ര്‍ പ​ത്ര​യും സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. അ​ങ്ക​മാ​ലി പാ​ലി​ശേ​രി​യി​ലേ​ക്ക് വ​ന്‍​തോ​തി​ല്‍ മ​യ​ക്കു​മ​രു​ന്ന് വ​രു​ന്ന​താ​യി ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​ക​ളെ ക​ണ്ടെ​ത്തി​യ​ത്.

ഒ​ന്നേ​കാ​ല്‍ കോ​ടി വി​ല​വ​രു​ന്ന ക​ഞ്ചാ​വാ​ണ് പി​ടി​ച്ച​തെ​ന്ന് എ​റ​ണാ​കു​ളം എ​ക്‌​സൈ​സ് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ര്‍ പി.​കെ. സ​തീ​ഷ് പ​റ​ഞ്ഞു. മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ട്ടെ റാ​ക്ക​റ്റി​നാ​ണ് ഇ​വ​ര്‍ ക​ഞ്ചാ​വ് കൈ​മാ​റാ​നി​രു​ന്ന​തെ​ന്ന് സൂ​ച​ന​യു​ണ്ട്. മൊ​ബൈ​ല്‍ ഫോ​ണ്‍ വി​ളി വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ലേ​ക്ക് പ്ര​ധാ​ന​മാ​യും ക​ഞ്ചാ​വ് കൊ​ണ്ടു​വ​രു​ന്ന​ത് ഒ​ഡി​ഷ, ആ​ന്ധ്രാ​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​ഡി​ഷ​യി​ല്‍​നി​ന്ന് ക​ഞ്ചാ​വ് കേ​ര​ള​ത്തി​ലെ​ത്തി​ക്കു​ന്ന​തി​ന് ഒ​രാ​ള്‍​ക്ക് 30,000 രൂ​പ​യാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്.

തൃ​ശൂ​രി​ല്‍ ട്രെ​യി​ന്‍ ഇ​റ​ങ്ങി അ​വി​ടെ​നി​ന്ന് ക​റു​കു​റ്റി​യി​ല്‍ എ​ത്തി​യ​താ​യാ​ണ് പ്ര​തി​ക​ള്‍ ചോ​ദ്യം​ചെ​യ്യ​ലി​ല്‍ പ​റ​ഞ്ഞ​ത്. ഇ​വ​രു​ടെ പ​ക്ക​ല്‍​നി​ന്ന് ട്രെ​യി​ന്‍, ബ​സ് ടി​ക്ക​റ്റു​ക​ള്‍ ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ എ​ക്‌​സൈ​സ് ഈ ​മൊ​ഴി വി​ശ്വാ​സ​ത്തി​ലെ​ടു​ത്തി​ട്ടി​ല്ല. അ​ങ്ക​മാ​ലി റേ​ഞ്ച് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ. ​വി​പി​ന്‍​ദാ​സ്, അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ പി.​കെ. ബി​ജു, പി.​എ​ന്‍. സു​രേ​ഷ് ബാ​ബു, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍​മാ​രാ​യ എം.​എ. ഷി​ബു, വി.​ബി. രാ​ജേ​ഷ്, എ.​പി. പ്ര​ദീ​പ് കു​മാ​ര്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ എ​സ്. നൗ​ഫ​ല്‍, പി.​ബി. സ​ജീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up