x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മനസുവച്ചാൽ, ച​രി​ത്ര -​ തീ​ര​ദേ​ശ ടൂ​റിസം ഉഷാറാക്കാം...

സന്ദീപ് സലിം
Published: July 13, 2026 06:29 AM IST | Updated: July 13, 2026 06:29 AM IST

തങ്കശേരി കോട്ട.

ജി​ല്ല​യു​ടെ ച​രി​ത്ര​വും അ​തി​ന്‍റെ മ​നോ​ഹ​ര​മാ​യ തീ​ര​പ്ര​ദേ​ശ​വും പ​ര​സ്പ​രം വ​ള​രെ​യ​ധി​കം ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു. പു​രാ​ത​ന കാ​ലം മു​ത​ല്‍​ക്കേ ഒ​രു പ്ര​മു​ഖ അ​ന്താ​രാ​ഷ്‌ട്ര തു​റ​മു​ഖ ന​ഗ​ര​മാ​യി​രു​ന്ന കൊ​ല്ല​ത്തി​ന്, ചൈ​നീ​സ്, അ​റ​ബ്, പോ​ര്‍​ച്ചു​ഗീ​സ്, ഡ​ച്ച്, ബ്രി​ട്ടീ​ഷ് സം​സ്‌​കാ​ര​ങ്ങ​ളു​മാ​യി നൂ​റ്റാ​ണ്ടു​ക​ള്‍ പ​ഴ​ക്ക​മു​ള്ള ബ​ന്ധ​മു​ണ്ട്. ഈ ​ച​രി​ത്ര​പ​ശ്ചാ​ത്ത​ല​വും നീ​ണ്ട ക​ട​ല്‍​ത്തീ​ര​വും ചേ​രു​മ്പോ​ള്‍ ജി​ല്ല​യി​ല്‍ ച​രി​ത്ര-​പൈ​തൃ​ക-​തീ​ര​ദേ​ശ ടൂ​റി​സ​ത്തി​ന് വ​ള​രെ വ​ലി​യ സാ​ധ്യ​ത​ക​ളാ​ണ് തു​റ​ക്ക​പ്പെ​ടു​ന്ന​ത്

ത​ങ്ക​ശേ​രി ലൈ​റ്റ് ഹൗ​സും കോ​ട്ട​യും

ബ്രി​ട്ടീ​ഷ്, ഡ​ച്ച്, പോ​ര്‍​ച്ചു​ഗീ​സ് ച​രി​ത്ര​ങ്ങ​ള്‍ ഇ​ഴ​ചേ​ര്‍​ന്നു​കി​ട​ക്കു​ന്ന ത​ങ്ക​ശേ​രി ലൈ​റ്റ് ഹൗ​സും കോ​ട്ട​യും കൊ​ല്ലം ജി​ല്ല​യി​ലെ ച​രി​ത്ര-​പൈ​തൃ​ക ടൂ​റി​സ​ത്തിന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ര​ണ്ട് തൂ​ണു​ക​ളാ​ണ്. കാ​യ​ല്‍-​മ​ല​യോ​ര വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് ന​ല്‍​കു​ന്ന പ്രാ​ധാ​ന്യം ഈ ​പൈ​തൃ​ക കേ​ന്ദ്ര​ങ്ങ​ള്‍​ക്ക് ന​ല്‍​കി​യാ​ല്‍ വ​ലി​യൊ​രു അ​ന്താ​രാ​ഷ്‌ട്ര ടൂ​റി​സം സ്‌​പോ​ട്ടാ​യി മാ​റ്റി​യെ​ടു​ക്കാം. ഫോ​ര്‍​ട്ട് കൊ​ച്ചി ക​ഴി​ഞ്ഞാ​ല്‍ വി​ദേ​ശ സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ക്കാ​ന്‍ ത​ക്ക ച​രി​ത്ര ​പ​ശ്ചാ​ത്ത​ല​മു​ള്ള ഇ​ട​മാ​ണി​ത്.

പോ​ര്‍​ച്ചു​ഗീ​സു​കാ​ര്‍ 1519ല്‍ ​നി​ര്‍​മി​ച്ച സെ​ന്‍റ് തോ​മ​സ് കോ​ട്ട​യു​ടെ അ​വ​ശി​ഷ്‌ടങ്ങ​ളും ഡ​ച്ച് ഭ​ര​ണ​ത്തി​ന്‍റെ ഓ​ര്‍​മ​ക​ളും ച​രി​ത്ര ഗ​വേ​ഷ​ക​ര്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും വ​ലി​യൊ​രു പ​ഠ​ന​കേ​ന്ദ്ര​മാ​ണ്.

1902ല്‍ ​ബ്രി​ട്ടീ​ഷു​കാ​ര്‍ നി​ര്‍​മി​ച്ച, 144 അ​ടി ഉ​യ​ര​മു​ള്ള ത​ങ്ക​ശേ​രി ലൈ​റ്റ് ഹൗ​സ് ഇ​ന്നും വി​നോ​ദ​സ​ഞ്ചാ​രി​ക​ളി​ടെ പ്രി​യ​പ്പെ​ട്ട ഇ​ട​മാ​ണ്. ഇ​തി​ന്‍റെ മു​ക​ളി​ല്‍​നി​ന്നു​ള്ള അ​റ​ബി​ക്ക​ട​ലി​ന്‍റെ​യും കൊ​ല്ലം ന​ഗ​ര​ത്തി​ന്‍റെ​യും 360-ഡി​ഗ്രി കാ​ഴ്ച സ​ഞ്ചാ​രി​ക​ള്‍​ക്ക് അ​വി​സ്മ​ര​ണീ​യ​മാ​യ ഒ​രു അ​നു​ഭ​വ​മാ​ണ്.

കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റിന്‍റെ ലൈ​റ്റ് ഹൗ​സ് ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​തി​നെ വി​ക​സി​പ്പി​ക്കാ​നും ഒ​രു അ​ത്യാ​ധു​നി​ക മാ​രി​ടൈം മ്യൂ​സി​യം, ലേ​സ​ര്‍ ഷോ​ക​ള്‍ എ​ന്നി​വ ഒ​രു​ക്കാ​നു​മു​ള്ള സാ​ധ്യ​ത​ക​ളും ന​മ്മു​ടെ മു​ന്നി​ലു​ണ്ട്. ത​ങ്ക​ശേ​രി​യി​ലെ പ​ഴ​യ ആം​ഗ്ലോ-​ഇ​ന്ത്യ​ന്‍ തെ​രു​വു​ക​ള്‍, പു​രാ​ത​ന പ​ള്ളി​ക​ള്‍, സ​മീ​പ​ത്തു​ള്ള പു​ലി​മു​ട്ട് എ​ന്നി​വ​യെ കോ​ട്ട​യു​മാ​യി ബ​ന്ധി​പ്പി​ച്ച് ഒ​രു ‘ഹെ​റി​റ്റേ​ജ് വാ​ക്ക്' പാ​ക്കേ​ജ് രൂ​പീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കും. സെ​ന്‍റ് തോ​മ​സ് കോ​ട്ട​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ള്‍ പ​ല​തും സം​ര​ക്ഷ​ണ​മി​ല്ലാ​തെ കാ​ടു​പി​ടി​ച്ചും ന​ശി​ച്ചും കി​ട​ക്കു​ക​യാ​ണ്.

പു​രാ​വ​സ്തു വ​കു​പ്പി​ന്‍റെ കീ​ഴി​ലാ​ണെ​ങ്കി​ലും സ​ഞ്ചാ​രി​ക​ള്‍​ക്ക് കോ​ട്ട​യു​ടെ ച​രി​ത്രം കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കാ​നു​ള്ള വി​വ​ര​ശേ​ഖ​ര​ണ ബോ​ര്‍​ഡു​ക​ളോ ഗൈ​ഡു​ക​ളോ ഇ​വി​ടെ​യി​ല്ല. കോ​ട്ട​യു​ടെ ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സ്വ​കാ​ര്യ നി​ര്‍​മാ​ണ​ങ്ങ​ള്‍ ന​ട​ന്ന​ത് അ​തി​ന്‍റെ സ്വാ​ഭാ​വി​ക ഭം​ഗി​യെ​യും പൈ​തൃ​ക അ​ന്ത​രീ​ക്ഷ​ത്തെ​യും ത​ക​ര്‍​ത്തി​ട്ടു​ണ്ട്. ഫോ​ര്‍​ട്ട് കൊ​ച്ചി​യെ മാ​ര്‍​ക്ക​റ്റ് ചെ​യ്യു​ന്ന​തു​പോ​ലെ ത​ങ്ക​ശേ​രി​യെ ഒ​രു 'ഹി​സ്റ്റോ​റി​ക് ടൗ​ണ്‍' ആ​യി ആ​ഗോ​ള​ത​ല​ത്തി​ല്‍ ഉ​യ​ര്‍​ത്തി​ക്കാ​ട്ടാ​ന്‍ ടൂ​റി​സം വ​കു​പ്പി​ന് ഇ​നി​യും ക​ഴി​ഞ്ഞി​ട്ടി​ല്ല.

കൂ​ടു​ത​ല്‍ ലൈ​റ്റിം​ഗ് സം​വി​ധാ​ന​ങ്ങ​ളോ രാ​ത്രി​കാ​ല പൈ​തൃ​ക കാ​ഴ്ച​ക​ളോ ഇ​വി​ടെ​യി​ല്ല. ത​ങ്ക​ശേ​രി കോ​ട്ട​യെ അ​ടി​യ​ന്തി​ര​മാ​യി ന​വീ​ക​രി​ക്കു​ക​യും പ്ലാ​സ്റ്റി​ക് വി​മു​ക്ത മേ​ഖ​ല​യാ​ക്കി മാ​റ്റു​ക​യും വേ​ണം.

കൊ​ല്ലം ബീ​ച്ച് (മ​ഹാ​ത്മാ​ഗാ​ന്ധി ബീ​ച്ച്)

കൊ​ല്ലം ബീ​ച്ച് (മ​ഹാ​ത്മാ​ഗാ​ന്ധി ബീ​ച്ച്) ജി​ല്ല​യി​ലെ തീ​ര​ദേ​ശ ടൂ​റി​സ​ത്തി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട മു​ഖ​മാ​ണ്. വി​ശാ​ല​മാ​യ ക​ട​ല്‍​ത്തീ​ര​വും അ​തി​നോ​ടൊ​പ്പ​മു​ള്ള പാ​ര്‍​ക്കും ചേ​ര്‍​ന്ന് ത​ദ്ദേ​ശീ​യ​ര്‍​ക്കും വി​ദേ​ശി​ക​ള്‍​ക്കും ഒ​രു​പോ​ലെ പ്രി​യ​പ്പെ​ട്ട ഇ​ട​മാ​ണി​ത്. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ഔ​ദ്യോ​ഗി​ക 'ബീ​ച്ച് വെ​ഡി​ംഗ്’ കേ​ന്ദ്ര​മാ​യി കൊ​ല്ലം ബീ​ച്ചി​നെ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ക​ട​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​വാ​ഹ​ങ്ങ​ളും ഫോ​ട്ടോ​ഷൂ​ട്ടു​ക​ളും ന​ട​ത്താ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രെ ആ​ക​ര്‍​ഷി​ക്കാ​ന്‍ ഇ​തി​ലൂ​ടെ വ​ലി​യ സാ​ധ്യ​ത​യാ​ണ് തു​റ​ന്നി​രി​ക്കു​ന്ന​ത്.

കു​ട്ടി​ക​ള്‍​ക്കാ​യു​ള്ള വി​നോ​ദോ​പാ​ധി​ക​ള്‍, ഓ​പ്പ​ണ്‍ ജിം, ​വി​ശാ​ല​മാ​യ ന​ട​പ്പാ​ത​ക​ള്‍ എ​ന്നി​വ​യു​ള്ള എം​ജി പാ​ര്‍​ക്ക് ബീ​ച്ചി​നോ​ട് ചേ​ര്‍​ന്നു കി​ട​ക്കു​ന്ന​ത് കു​ടും​ബ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന സ​ഞ്ചാ​രി​ക​ള്‍​ക്ക് മി​ക​ച്ചൊ​രു അ​നു​ഭ​വ​മാ​ണ്.

ക​ട​ല്‍ ശാ​ന്ത​മാ​കു​ന്ന സീ​സ​ണു​ക​ളി​ല്‍ ജെ​റ്റ് സ്‌​കീ, പാ​രാ​സെ​യി​ലിം​ഗ്, ബ​നാ​ന ബോ​ട്ട് റൈ​ഡ് തു​ട​ങ്ങി​യ ആ​ധു​നി​ക വാ​ട്ട​ര്‍ സ്‌​പോ​ര്‍​ട്‌​സ് വി​നോ​ദ​ങ്ങ​ള്‍ ആ​രം​ഭി​ച്ച് പു​ത്ത​ന്‍​ത​ല​മു​റ​യെ ആ​ക​ര്‍​ഷി​ക്കാ​ന്‍ ഇ​വി​ടെ സാ​ധ്യ​ത​യു​ണ്ട്. ബീ​ച്ചി​നോ​ട് ചേ​ര്‍​ന്നു​ള്ള കൊ​ല്ലം പോ​ര്‍​ട്ടി​ന്‍റെ ​യും വ​ലി​യ ക​പ്പ​ലു​ക​ളു​ടെ​യും കാ​ഴ്ച​ക​ള്‍ സ​ഞ്ചാ​രി​ക​ള്‍​ക്ക് പ്രി​യ​പ്പെ​ട്ട​താ​ണ്.
ന​ഗ​ര​ത്തോ​ട് ചേ​ര്‍​ന്നു കി​ട​ക്കു​ന്ന​തി​നാ​ല്‍ സു​ര​ക്ഷി​ത​മാ​യ ലൈ​റ്റിം​ഗ് സം​വി​ധാ​ന​ങ്ങ​ളും രാ​ത്രി​കാ​ല ഭ​ക്ഷ്യ​വി​പ​ണി​യും ഒ​രു​ക്കി​യാ​ല്‍ 24 മ​ണി​ക്കൂ​റും സ​ജീ​വ​മാ​യ ഒ​രു ടൂ​റി​സം കേ​ന്ദ്ര​മാ​ക്കാ​ന്‍ കൊ​ല്ലം ബീ​ച്ചി​നു സാ​ധി​ക്കും.

മ​ഴ​ക്കാ​ല​ത്തും വേ​ലി​യേ​റ്റ സ​മ​യ​ങ്ങ​ളി​ലും ശ​ക്ത​മാ​യ ക​ട​ലാ​ക്ര​മ​ണം നേ​രി​ടു​ന്ന​താ​ണ് കൊ​ല്ലം ബീ​ച്ച് നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി. ബീ​ച്ചി​ല്‍ ഒ​രു മാ​ലി​ന്യ സം​സ്‌​ക​ര​ണ സം​വി​ധാ​നം ഇ​പ്പോ​ഴു​മി​ല്ല എ​ന്ന​ത് വ​ള​രെ ദ​യ​നീ​യ​മാ​ണ്. കൊ​ല്ലം ബീ​ച്ചി​ലെ ക​ട​ല്‍ പ​ല​പ്പോ​ഴും ആ​ഴ​മേ​റി​യ​തും ശ​ക്ത​മാ​യ അ​ടി​യൊ​ഴു​ക്കു​ള്ള​തു​മാ​ണ്.

ക​ട​ലി​ല്‍ ഇ​റ​ങ്ങു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി കൂ​ടു​ത​ല്‍ ലൈ​ഫ് ഗാ​ര്‍​ഡു​ക​ളു​ടെ സേ​വ​ന​വും ആ​ധു​നി​ക സു​ര​ക്ഷാ ബോ​ര്‍​ഡു​ക​ളും ഇ​വി​ടെ ആ​വ​ശ്യ​മാ​ണ്.
ആ​ളു​ക​ള്‍ വ​ന്ന് കു​റ​ച്ചു സ​മ​യം ചി​ല​വ​ഴി​ച്ച് മ​ട​ങ്ങു​ന്ന ഒ​രു ‘ഈ​വ​നിം​ഗ് സ്‌​പോ​ട്ട്' മാ​ത്ര​മാ​യി കൊ​ല്ലം ബീ​ച്ച് പ​ല​പ്പോ​ഴും ഒ​തു​ങ്ങു​ന്നു.

ക​ട​ലാ​ക്ര​മ​ണ​ത്തി​ല്‍​നി​ന്ന് തീ​ര​ത്തെ സം​ര​ക്ഷി​ക്കാ​നു​ള്ള ജി​യോ-​ബാ​ഗ് അ​ല്ലെ​ങ്കി​ല്‍ പു​ലി​മു​ട്ട് പ്ര​തി​രോ​ധ​ങ്ങ​ള്‍ ശ​ക്ത​മാ​ക്കു​ക​യും ബീ​ച്ച് വെ​ഡിം​ഗ് സൗ​ക​ര്യ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ പ്ര​ഫ​ഷ​ണ​ലാ​യി വി​ക​സി​പ്പി​ക്കു​ക​യും ചെ​യ്താ​ല്‍ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ബീ​ച്ചാ​യി കൊ​ല്ലം ബീ​ച്ചി​നെ മാ​റ്റാ​നാ​വും.

Tags : Local News Nattuvishesham Kollam

Recent News

Corehub Up