കാല്‍നടയാത്ര ദുരിതമായി മാറിയ തട്ടാമല-മയ്യനാട് റോഡ്.
കൊട്ടിയം: റോഡിലൂടെ നടന്നാല്‍ വണ്ടി തട്ടും. അതാണ് തട്ടാമല-മയ്യനാട് റോഡിന്റെ അവസ്ഥ. ജംഗ്ഷനില്‍നിന്നു മയ്യനാട് ഭാഗത്തേക്ക് കാല്‍നട യാത്ര പോകേണ്ടത് ജീവന് പണയം വച്ച് വേണം.
കൊല്ലം കോര്‍പറേഷന്റെയും മയ്യനാട് ഗ്രാമപഞ്ചായത്തിന്റെയും അതിര്‍ത്തി പങ്കിടുന്ന ഈ പൊതുമരാമത്ത് റോഡ് കാല്‍നടയാത്രക്കാരുടെ പേടിസ്വപ്നമാണ്. ഫുട്പാത്ത് തീരെയില്ല.
ടാര്‍ റോഡിന്റെ ഇരുവശവുമുള്ള വെളളവര വീട്ടുകാരുടെ കോമ്പൗണ്ട് വാളിനോട് ചേര്‍ന്നാണ്. രണ്ടാഴ്ച മുമ്പ് ഓട വൃത്തിയാക്കിയപ്പോള്‍ പല മേല്‍മൂടികളും ഇല്ലാതെയായി.
കാല്‍നടയാത്രികര്‍ മാത്രമല്ല വാഹനങ്ങള്‍ പോലും ഈ കുഴിയില്‍ വീണ് വന്‍ ദുരന്തം ഉണ്ടാകാന്‍ സാധ്യതയുണ്ട്.
രണ്ട് തദ്ദേശ സ്ഥാപനങ്ങളുടെ അതിര്‍ത്തി റോഡായതിനാല്‍ ഇരുകൂട്ടരും കയ്യൊഴിഞ്ഞ നിലയിലാണ്. ഫുട്പാത്ത് ഇല്ലാത്തതിനാല്‍ ടാര്‍ റോഡിലൂടെ മാത്രമേ നടക്കാന്‍ കഴിയൂ.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ഈ റോഡില്‍ പെണ്‍കുട്ടിയെ ടിപ്പര്‍ ലോറി തട്ടിയത്. എംഎല്‍എ ഓഫീസിന് എതിര്‍വശത്ത് നിന്നാണ് ഈ റോഡ് തുടങ്ങുന്നത്.
Tags : Local News Nattuvishesham Kollam