x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി​ല്ല​യ്ക്ക് പു​തി​യ ആ​രോ​ഗ്യ​ക്ഷേ​മ പ​ദ്ധ​തി​ക​ളു​മാ​യി കി​ന്‍​ഡ​ര്‍ വെ​ല്‍വി​ഷേ​ഴ്‌​സ് മീ​റ്റ്


Published: July 13, 2026 06:22 AM IST | Updated: July 13, 2026 06:22 AM IST

കി​ന്‍​ഡ​ര്‍ ഹോ​സ്പി​റ്റ​ല്‍​സ് പു​തി​യ​താ​യി ആ​രം​ഭി​ക്കു​ന്ന ര​ണ്ടു ക്ഷേ​മ പ​ദ്ധ​തി​ക​ളു​ടെ പ്ര​ഖ്യാ​പ​നം കി​ന്‍​ഡ​ര്‍ ഗ്രൂ​പ്പ് മെ​ഡി​ക്ക​ല്‍ ഡ​യ​റ​ക്‌ടര്‍ ഡോ.വി.​കെ. പ്ര​ദീ​പ് കു​മാ​ര്‍ ന​ട​ത്തു​ന

കൊ​ല്ലം: ര​ണ്ടാം​കു​റ്റി​യി​ല്‍ അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച കി​ന്‍​ഡ​ര്‍ ഹോ​സ്പി​റ്റ​ല്‍​സ്, ജി​ല്ല​യ്ക്കാ​യി ര​ണ്ട് പു​തി​യ ആ​രോ​ഗ്യ ക്ഷേ​മ പ​ദ്ധ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണം ല​ക്ഷ്യ​മി​ട്ട് ഗൈ​ന​ക് സ​ര്‍​ജ​റി ക്യാ​മ്പും കി​ന്‍​ഡ​ര്‍ മാ ​ജീ​വ​ന പ​ദ്ധ​തി​യും.

ഇ​ര​വി​പു​രം എം​എ​ല്‍​എ അ​ഡ്വ. വി​ഷ്ണു മോ​ഹ​ന്‍, കി​ന്‍​ഡ​ര്‍ ഗ്രൂ​പ്പ് മെ​ഡി​ക്ക​ല്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​വി.​കെ. പ്ര​ദീ​പ് കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്ത വെ​ല്‍വി​ഷേ​ഴ്‌​സ് മീ​റ്റി​ല്‍ പ​ദ്ധ​തി​ക​ളു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

ഹോ​സ്പി​റ്റ​ല്‍ സ​മു​ച്ച​യ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ന് കി​ന്‍​ഡ​ര്‍ ഹോ​സ്പി​റ്റ​ല്‍​സ് എം​ഡി ആ​ന്‍​ഡ് സി​ഇ​ഒ ര​ഞ്ജി​ത് കൃ​ഷ​നും യൂ​ണി​റ്റ് ഹെ​ഡ് അ​ബീ​ഷ് ആ​ദി​ത്യ​നും നേ​തൃ​ത്വം ന​ല്‍​കി.
ജി​ല്ല​യി​ലെ ആ​രോ​ഗ്യ​രം​ഗ​ത്ത് കി​ന്‍​ഡ​ര്‍ ഹോ​സ്പി​റ്റ​ല്‍​സ് ഒ​രു​ക്കു​ന്ന അ​ത്യാ​ധു​നി​ക ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളും ഭാ​വി വി​ക​സ​ന പ​ദ്ധ​തി​ക​ളും അ​വ​ത​രി​പ്പി​ക്കു​ന്ന പ്ര​ത്യേ​ക പ്രെ​സ​ന്‍റേഷ​നും ച​ട​ങ്ങി​ല്‍ ന​ട​ന്നു.

തു​ട​ര്‍​ന്ന് ഒ​ബ്ലെ​റ്റി​ക്ക് ആ​ന്‍​ഡ് ഗൈ​ന​ക്കോ​ള​ജി ഇ​ന്‍​ഫെ​ര്‍​ട്ടി​ലി​റ്റി പീ​ഡി​യാ​ട്രി​ക്, ജ​ന​റ​ല്‍ മെ​ഡി​സി​ന്‍ വി​ഭാ​ഗ​ങ്ങ​ളി​ലെ ഡോ​ക്‌ടര്‍​മാ​രാ​യ ​ഇ​ബ്രാ​ഹിം റാ​വു​ത്ത​ര്‍, മ​ഞ്ജു, ​പ്ര​വീ​ണ്‍, ര​ശ്മി, ഡോ ​ബീ​ഗം റ​ഹി​ന, ജി​ലു ഫാ​ത്തി​മ എ​ന്നി​വ​ര്‍ അ​തി​ഥി​ക​ളു​മാ​യി സം​വ​ദി​ക്കു​ക​യും വി​വി​ധ ആ​രോ​ഗ്യ വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി ന​ല്‍​കു​ക​യും ചെ​യ്തു.

ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി അ​തി​ഥി​ക​ള്‍​ക്ക് കി​ന്‍​ഡ​റി​ലെ അ​ത്യാ​ധു​നി​ക ലേ​ബ​ര്‍, ഡെ​ലി​വ​റി. റി​ക്ക​വ​റി, പോ​സ്റ്റ്പാ​ര്‍​ട്ടം സ്യൂ​ട്ടു​ക​ളും ലെ​വ​ല്‍ മൂന്നു നി​യോ​നാ​റ്റ​ല്‍ ഇ​ന്‍റ​ന്‍​സീ​വ് കെ​യ​ര്‍ യൂ​ണി​റ്റും ഉ​ള്‍​പ്പെ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ നേ​രി​ട്ട് പ​രി​ച​യ​പ്പെ​ടാ​ന്‍ ഗൈ​ഡ​ഡ് ഫെ​സി​ലി​റ്റി ടൂ​റും ഒ​രു​ക്കി​യി​ രു​ന്നു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up