തകര്‍ന്നുവീണ മതിലിനു മുന്നില്‍ ശ്യാം.
കുണ്ടറ: സമീപത്തെ വീടിന്റെ കൂറ്റന്‍ മതില് തകര്‍ന്നു വീണ് ഭിന്നശേഷിക്കാരന്റെ വീടിന്റെ വഴി അടഞ്ഞു. മയ്യനാട് വലിയവിളയില്‍ കൊന്നയില്‍ വീട്ടില്‍ ശ്യാം എന്ന ഭിന്നശേഷിക്കാരന്റെ വീട്ടിലേക്ക് വരുന്ന വഴിയിലേക്കാണ് മതിൽ ഇടിഞ്ഞ് വീണത്.
കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റില്‍ സമീപത്തെ വീടിന്റെ മതില് തകര്‍ന്നു താഴെ താമസിക്കുന്ന ശ്യാമിന്റെ വീട്ടിലേക്ക് പതിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. വര്‍ഷങ്ങളായി ഈ മതില് അപകടാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി വീട്ടു ഉടമയോടും പഞ്ചായത്തിലും നിരവധിതവണ ശ്യാമും വീട്ടുകാരും പരാതി പറഞ്ഞിരുന്നു.
എന്നാല്‍ വീട്ടുടമ ഈ വീട് മറ്റൊരാള്‍ക്ക് ലീസിന് നല്‍കിയിരിക്കുകയായിരുന്നു. മതിൽ തകര്‍ന്നു വീണതോടെ റോഡിലേക്ക് പോകാന്‍ കഴിയാതെ വീട്ടിനുള്ളില്‍ തന്നെ കഴിയുകയാണ് ശ്യാം.
Tags : Local News Nattuvishesham Kollam