x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ഞ്ച​ല്‍ വൈ​ദി​ക ജി​ല്ലാ തീർഥാടന പ​ദ​യാ​ത്ര ന​ട​ന്നു


Published: July 13, 2026 06:23 AM IST | Updated: July 13, 2026 06:23 AM IST

ധ​ന്യ​ന്‍ മാ​ര്‍ ഈ​വാ​നി​യോ​സ് ഓ​ര്‍​മ​പ്പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് അ​ഞ്ച​ല്‍ വൈ​ദി​ക ജി​ല്ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍​ ന​ട​ന്ന പ​ദ​യാ​ത്ര.

അ​ഞ്ച​ല്‍: ധ​ന്യ​ന്‍ മാ​ര്‍ ഈവാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ ഓ​ര്‍​മ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് അ​ഞ്ച​ല്‍ വൈ​ദി​ക ജി​ല്ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ തീ​ര്‍​ഥാ​ട​ന പ​ദ​യാ​ത്ര ന​ട​ന്നു. മ​ല​ങ്ക​ര കാ​ത്ത​ലി​ക് യൂ​ത്ത് മൂ​വ്മെ​ന്‍റ് അ​ഞ്ച​ല്‍ വൈ​ദി​ക ജി​ല്ലാ സ​മി​തി​യാ​ണ് പ​ദ​യാ​ത്ര​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴം​കു​ളം ഹോ​ളി​ഫാ​മി​ലി മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ല്‍ ന​ട​ന്ന സ​മൂ​ഹ​ബ​ലി​ക്ക് ശേ​ഷം പ​ദ​യാ​ത്ര ആ​രം​ഭി​ച്ചു.

ഫാ. ​ജ​യിം​സ് പാ​റ​വി​ള കോ​ര്‍​എ​പ്പി​സ്‌​കോ​പ്പ പ​ദ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​ദി​ക ജി​ല്ലാ വി​കാ​രി ഫാ.​ബോ​വ​സ് മാ​ത്യു ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി. എം​സി​വൈ​എം ജി​ല്ലാ ഡ​യ​റ​ക്ട​ര്‍ ഫാ. ​ക്രി​സ്റ്റി ച​രു​വി​ള, ഏ​ഴം​കു​ളം വി​കാ​രി ഫാ. ​വ​ര്‍​ഗീ​സ് പു​ല്ലും​വി​ള എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

എം​സി​വൈ​എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​യ്മോ​ന്‍ അ​യ്യ​നേ​ത്ത് വെ​ള്ളി​ക്കു​രി​ശും ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ അ​നീ​റ്റ ആ​ന്‍ ലൈ​ജു, അ​ശ്വ​തി ജേ​ക്ക​ബ് എ​ന്നി​വ​ര്‍ പ​താ​ക​ക​ളും ഏ​റ്റു​വാ​ങ്ങി.
ഫാ. ​ജോ​സ​ഫ് തോ​ട്ട​ത്തി​ല്‍​ക​ട​യി​ല്‍, ഫാ. ​റെ​ഞ്ചി മ​ണി​പ്പ​റ​മ്പി​ല്‍, ഫാ. ​ഡാ​നി പു​തു​മ​ന, ഫാ.ഗീ​വ​ര്‍​ഗീ​സ് കു​റ്റി​വ​ട​ക്കേ​തി​ല്‍, എം​സി​എ വൈ​ദി​ക ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജ​ന്‍ ഏ​ഴം​കു​ളം, ഭാ​ര​വാ​ഹി​ക​ളാ​യ രാ​ജു​മോ​ന്‍ ഏ​ഴം​കു​ളം, എ​ന്‍.​വി. വി​ന്‍​സെ​ന്‍റ് എ​ന്നി​വ​ര്‍ പ​ദ​യാ​ത്ര​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി.

ഉ​ച്ച​യ്ക്ക് പു​ന​ലൂ​രി​ല്‍​നി​ന്നു വൈ​ദി​ക ജി​ല്ലാ വി​കാ​രി ഫാ.വി​ന്‍​സെ​ന്‍റ് ച​രു​വി​ള​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ത്തി​യ തീ​ര്‍​ഥാ​ട​ന പ​ദ​യാ​ത്ര​യു​മാ​യി അ​ഞ്ച​ലി​ല്‍ സം​ഗ​മി​ച്ചു. തു​ട​ര്‍​ന്ന് വൈ​കുന്നേരം പ​ദ​യാ​ത്രാ​സം​ഘം റാ​ന്നി-​പെ​രു​നാ​ട്ടി​ല്‍​നി​ന്നു വ​രു​ന്ന പ്ര​ധാ​ന പ​ദ​യാ​ത്രാ സം​ഘ​വു​മാ​യി ചേ​ര്‍​ന്നു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up