x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ഡി​എം​എ​യു​മാ​യി ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ര്‍ പി​ടി​യി​ല്‍


Published: July 13, 2026 06:19 AM IST | Updated: July 13, 2026 06:19 AM IST

സജി ലാല്‌

കൊ​ല്ലം: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 1.06 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റാ​യ യു​വാ​വി​നെ ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​രു​നാ​ഗ​പ്പ​ള്ളി ക​ല്ലേ​ലി​ഭാ​ഗം കാ​ട്ടൂ​ര്‍ തെ​ക്ക​ത്തി​ല്‍ വീ​ട്ടി​ല്‍ സ​ജി​ലാ​ല്‍ (36) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഒ​മ്പ​തി​ന് ക​രു​നാ​ഗ​പ്പ​ള്ളി ഹോ​സ്പി​റ്റ​ല്‍ ജം​ഗ്ഷ​ന് സ​മീ​പം പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. പ്ര​തി സ​ഞ്ച​രി​ച്ചി​രു​ന്ന ഓ​ട്ടോ​റി​ക്ഷ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ വി​ല്പ​ന​യ്ക്കാ​യി ര​ണ്ട് പൊ​തി​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 1.06 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് എ​ന്‍​ഡി​പി​എ​സ്. ആ​ക്‌ട് പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up