x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ര്‍ ഈ​വാ​നി​യോ​സ് തീ​ര്‍​ഥാ​ട​ന പ​ദ​യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം ന​ല്‍​കി 


Published: July 13, 2026 06:21 AM IST | Updated: July 13, 2026 06:21 AM IST

ധ​ന്യ​ന്‍ ആ​ര്‍​ച്ച് ബി​ഷ​പ് മാ​ര്‍ ഈ​വാ​നി​യോ​സി​ന്‍റെ പ​ട്ടം ക​ബ​റി​ങ്ക​ലി​ലേ​ക്കു​ള്ള തീ​ര്‍​ഥാ​ട​ന പ​ദ​യാ​ത്ര​യെ ഗാ​ന്ധി​ഭ​വ​ന്‍ സി​ഇ​ഒ ഡോ. ​വി​ന്‍​സെ​ന്‍റ് ഡാ​നി​യേ​ലും ഗാ​ന്ധി​ഭ​വ​ന്‍ കു​ടും​ബാം

കൊ​ല്ലം: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ പ്ര​ഥ​മ ആ​ര്‍​ച്ച് ബി​ഷ​പ്പ് ധ​ന്യ​ന്‍ മാ​ര്‍ ഈ​വാ​നി​യോ​സി​ന്‍റെ ക​ബ​റി​ടം സ്ഥി​തി ചെ​യ്യു​ന്ന പ​ട്ടം സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ലേ​ക്ക് റാ​ന്നി പെ​രു​ന്നാ​ട്ടി​ല്‍ നി​ന്നാ​രം​ഭി​ച്ച തീ​ര്‍​ഥാ​ട​ന പ​ദ​യാ​ത്ര​യ്ക്ക് വാ​ള​കം മേ​ഴ്സി ഹോ​സ്പി​റ്റ​ല്‍ ജം​ഗ്ഷ​നി​ല്‍ ഗാ​ന്ധി​ഭ​വ​ന്‍ മേ​ഴ്സി ഹോം ​കു​ടും​ബാം​ഗ​ങ്ങ​ള്‍ സ്വീ​ക​ര​ണം ന​ല്‍​കി.

ഗാ​ന്ധി​ഭ​വ​ന്‍ സി​ഇ​ഒ ഡോ. ​വി​ന്‍​സെ​ന്‍റ് ഡാ​നി​യേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​ന്ധി​ഭ​വ​ന്‍ മേ​ഴ്സി​ ഹോ​മി​ലെ സേ​വ​ന​പ്ര​വ​ര്‍​ത്ത​ക​രും അ​ന്തേ​വാ​സി​ക​ളും വ​ള്ളി​ക്കു​രി​ശി​ല്‍ ഹാ​രം അ​ണി​യി​ച്ച് തീ​ര്‍​ഥാ​ട​ന പ​ദ​യാ​ത്ര​യെ സ്വീ​ക​രി​ച്ചു.

നാളെ വൈ​കു​ന്നേ​രം പ​ട്ടം സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ല്‍ എ​ത്തി​ച്ചേ​രു​ന്ന പ​ദ​യാ​ത്ര​യെ മലങ്കര കത്തോലിക്ക സഭ മേ​ജ​ര്‍ ആ​ര്‍​ച്ച് ബി​ഷ​പ് കർദിനാൾ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ​യും സ​ഭ​യി​ലെ മ​റ്റ് പി​താ​ക്ക​ന്മാ​രും വൈ​ദി​ക​രും സന്യസ്ത​രും അ​ല്‍​മാ​യ​രും ചേ​ര്‍​ന്ന് സ്വീ​ക​രി​ക്കും.

Tags : Local News Nattuvishesham Kollam

Recent News

Corehub Up