x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ലാ​സ്റ്റി​ക് മാ​ലി​ന്യം പേ​റി ഒ​ലി​പ്പു​ഴ: പ്ര​ദേ​ശ​വാ​സി​ക​ള്‍ ദു​രി​ത​ത്തി​ല്‍


Published: July 13, 2026 05:35 AM IST | Updated: July 13, 2026 05:35 AM IST

ഒ​ലി​പ്പു​ഴ​യി​ല്‍ അടിഞ്ഞുകൂടിയ മാ​ലി​ന്യ​ശേ​ഖ​രം.

ക​രു​വാ​ര​കു​ണ്ട്: ഗു​രു​ത​ര പാ​രി​സ്ഥി​തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കി​ട​യാ​ക്കി ഒ​ലി​പ്പു​ഴ​യി​ല്‍ വ്യാ​പ​ക പ്ലാ​സ്റ്റി​ക് മാ​ലി​ന്യം നി​ക്ഷേ​പം. പ്ര​ദേ​ശ​വാ​സി​ക​ളെ​യും സ​ഞ്ചാ​രി​ക​ളെ​യും പ്ര​യാ​സ​ത്തി​ലാ​ക്കി പു​ഴ​യി​ല്‍ മാ​ലി​ന്യ​നി​ക്ഷേ​പം തു​ട​രു​ക​യാ​ണ്.

ക​രു​വാ​ര​കു​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ ക​ല്‍​ക്കു​ണ്ട് മ​ല​യോ​ര​ത്തി​ല്‍നി​ന്ന് ഉ​ത്ഭ​വി​ക്കു​ന്ന പു​ഴ ഇ​ന്ന് സാ​മൂ​ഹ്യ വി​രു​ദ്ധ​ര്‍ കാ​ര​ണം മ​ലി​ന​മാ​കു​ക​യാ​ണ്. ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന ചി​ല​ര്‍ ഉ​പ​യോ​ഗി​ച്ച പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളും ക​വ​റു​ക​ളും മ​റ്റ് മാ​ലി​ന്യ​ങ്ങ​ളും പു​ഴ​യി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​ണ്.​

ഒ​ലി​പ്പു​ഴ​യു​ടെ ഉ​ത്ഭ​വ കേ​ന്ദ്ര​ങ്ങ​ളി​ല്‍ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​ണ് മാ​ലി​ന്യ നി​ക്ഷേ​പം. ക​ല്‍​ക്കു​ണ്ട് അ​ട്ടി​ക്കു സ​മീ​പം ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലാ​ണ് മാ​ലി​ന്യ നി​ക്ഷേ​പം അ​ധി​ക​വും.
പ്ലാ​സ്റ്റി​ക് മാ​ലി​ന്യം തു​ട​ങ്ങി ഉ​പ​യോ​ഗി​ച്ച മ​ദ്യ കു​പ്പി​ക​ളും പു​ഴ​യി​ല്‍ നി​ക്ഷേ​പി​ക്കു​ന്നു​ണ്ട്. പു​ഴ​യി​ല്‍ പൊ​ട്ടി​ച്ചി​ടു​ന്ന മ​ദ്യ കു​പ്പി​ക​ളി​ല്‍ ത​ട്ടി ആ​ളു​ക​ളു​ടെ കാ​ല്‍ മു​റി​യുന്ന​തും സാ​ധാ​ര​ണ​യാ​ണ്.

ഒ​ലി​പ്പു​ഴ​യി​ല്‍ മാ​മ്പ​റ്റ ഭാ​ഗ​ങ്ങ​ളി​ല്‍ അ​റ​വു മാ​ലി​ന്യം അ​ട​ക്ക​മു​ള്ള​വ ചാ​ക്കി​ല്‍ കെ​ട്ടി ത​ള്ളു​ന്നു​ണ്ട്. പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ക​ത്തി​ച്ച് ന​ശി​പ്പി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​നാ​ല്‍ പു​ഴ​യി​ല്‍ ചാ​ക്കി​ലാ​ക്കി നി​ക്ഷേ​പി​ക്കു​ക​യാ​ണ്.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up