x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ന്നാ​നി​യി​ൽ ര​ണ്ട് കാ​പ്പ കേസ് പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ


Published: July 13, 2026 05:37 AM IST | Updated: July 13, 2026 05:37 AM IST

നി​സാ​മു​ദീ​ൻ, സാ​ദി​ഖ്

ച​ങ്ങ​രം​കു​ളം: അ​ക്ര​മ, ല​ഹ​രിക്കേ​സു​ക​ളി​ൽ നി​ര​ന്ത​രം പ്ര​തി​ക​ളാ​യി പൊ​തു​ജ​ന​ങ്ങ​ളു​ടെ സ്വൈ​ര്യ​ജീ​വി​ത​ത്തി​ന് ഭീ​ഷ​ണി​യാ​യ ര​ണ്ട് കാ​പ്പ പ്ര​തി​ക​ളെ പൊ​ന്നാ​നി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് വി​യ്യൂ​ർ ജ​യി​ലി​ൽ ത​ട​വി​ലാ​ക്കി.

വെ​ളി​യ​ങ്കോ​ട് സ്വ​ദേ​ശി​യാ​യ കൊ​ള​ത്തേ​രി സാ​ദി​ഖ് (32) ആ​ണ് അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ഒ​രാ​ൾ. ബം​ഗ​ളൂ​രു​വി​ൽനി​ന്ന് കാ​റി​ൽ എം​ഡി​എം​എ ക​ട​ത്തിക്കൊ​ണ്ടു​വ​രു​ന്ന​തി​നി​ടെ പ​രി​ശോ​ധ​ന​യ്ക്കാ​യി ത​ട​യാ​ൻ ശ്ര​മി​ച്ച പൊ​ന്നാ​നി എ​സ്ഐ​യെ കാ​റി​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച് ല​ഹ​രി​യു​മാ​യി ര​ക്ഷ​പ്പെ​ട്ട കേ​സി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണ്.

കൂ​ടാ​തെ വെ​ളി​യ​ങ്കോ​ട്, പെ​രു​ന്പ​ട​പ്പ് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​യി വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലും സാ​ദി​ഖ് പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
സാ​ദി​ഖി​ന്‍റെ കൂ​ട്ടാ​ളി​യാ​യ പൊ​ന്നാ​നി മു​ല്ല റോ​ഡി​ലെ മോ​യ​ന്‍റ​ക​ത്ത് ഫി​റോ​സ് 110 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി തൃ​ശൂ​ർ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. നി​ല​വി​ൽ ജ​യി​ലി​ലാ​ണ്.

നേ​ര​ത്തേ കാ​പ്പ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റി​ലാ​യി​രു​ന്ന സാ​ദി​ഖ് ജ​യി​ൽ മോ​ചി​ത​നാ​യ​തി​ന് മൂ​ന്നു മാ​സ​ത്തി​ന​കം വീ​ണ്ടും വെ​ളി​യ​ങ്കോ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽപ്പെ​ട്ട് ഒ​ളി​വി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന് നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള പ​രി​സ​ര​ത്തനി​ന്ന് പൊ​ന്നാ​നി പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി ജ​യി​ലി​ല​ട​ച്ചി​രു​ന്നു.
ഓ​പ​റേ​ഷ​ൻ തൂ​ഫാ​ൻ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സാ​ദി​ഖി​നെ പോ​ലീ​സ് നി​രീ​ക്ഷി​ച്ചു വ​രു​ന്ന​തി​നി​ടെ​യാ​ണ് വീ​ണ്ടും കാ​പ്പ പ്ര​കാ​രം ത​ട​വി​ലാ​ക്കാ​നു​ള്ള ഉ​ത്ത​ര​വ് ല​ഭി​ച്ച​ത്.

മ​റ്റൊ​രു പ്ര​തി​യാ​യ ത​രീ​ക്കാ​ന​ക​ത്ത് നി​സാ​മു​ദ്ദീ​ൻ (30) എ​ന്ന ത​രി​കി​ട നി​സാ​മി​നെ​യും കാ​പ്പ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തു. പു​തു​പൊ​ന്നാ​നി​യി​ൽ വീ​ട്ടി​ലേ​ക്ക് സ്ഫോ​ട​ക​വ​സ്തു എ​റി​ഞ്ഞ് വ​ധ​ശ്ര​മം ന​ട​ത്തി​യ​തു​ൾ​പ്പെ​ടെ നി​ര​വ​ധി അ​ക്ര​മ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ഇ​യാ​ൾ, നേ​ര​ത്തേ കാ​പ്പ ഉ​ത്ത​ര​വ് ലം​ഘി​ച്ച് ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ച​തി​നെത്തു​ട​ർ​ന്ന് അ​റ​സ്റ്റി​ലാ​യി ജ​യി​ലി​ലാ​യി​രു​ന്നു.

ജ​യി​ൽമോ​ചി​ത​നാ​യ ശേ​ഷം തൃ​ശൂ​രി​ൽ സ്വ​ർ​ണ​പ്പ​ണി​ക്കാ​ര​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി സ്വ​ർ​ണം ക​വ​രാ​ൻ ശ്ര​മി​ച്ച കേ​സി​ലും ഇ​യാ​ൾ പ്ര​തി​യാ​ണ്.

പൊ​ന്നാ​നി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​തീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ നാ​സ​ർ, എ​സ്. പ്ര​ശാ​ന്ത് കു​മാ​ർ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ശ്രീ​രാ​ജ്, ഹ​രി പ്ര​സാ​ദ്, പ്ര​വീ​ണ്‍, പ്ര​ഭാ​ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​രു​വ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Local News Nattuvishesham Malappuram

Recent News

Corehub Up