x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ള്ളാ​ടി മ​ണ്ണി​ടി​ച്ചി​ല്‍ : അ​പ​ക​ടമേ​ഖ​ല​യി​ലെ മ​ണ്ണ് മൂ​ന്ന് ദി​വ​സ​ത്തി​ന​കം മാ​റ്റാ​ന്‍ നി​ര്‍​ദേ​ശം


Published: July 13, 2026 06:08 AM IST | Updated: July 13, 2026 06:08 AM IST

ക​ല്‍​പ്പ​റ്റ: ക​ള്ളാ​ടി തു​ര​ങ്ക​പാ​ത നി​ര്‍​മാ​ണ മേ​ഖ​ല​യി​ലെ മ​ണ്ണി​ടി​ച്ചി​ലി​ല്‍ രൂ​പ​പ്പെ​ട്ട മ​ണ്ണ് മൂ​ന്ന് ദി​വ​സ​ത്തി​ന​കം മാ​റ്റാ​ന്‍ ക​മ്പ​നി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ്. ക​ള​ക്ട​റേ​റ്റ് മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. അ​പ​ക​ട​ത്തി​ല്‍ റോ​ഡി​ന് ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്ക് ഇ​ടി​ഞ്ഞ മ​ണ്ണ്, കൂ​ട്ടി​യി​ട്ട മ​ണ്ണ് എ​ന്നി​വ മാ​റ്റാ​നാ​ണ് ക​മ്പ​നി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

അ​തേ​സ​മ​യം അ​പ​ക​ട​മേ​ഖ​ല​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ വി​ദ​ഗ്ധ സ​മി​തി ഇ​ന്ന് ജി​ല്ല​യി​ലെ​ത്തും. വി​ദ​ഗ്ധ സ​മി​തി എ​ത്തി​യ ശേ​ഷം മേ​ഖ​ല​യി​ലെ മ​ണ്ണ് പ​രി​ശോ​ധി​ച്ച് ഏ​ത് രീ​തി​യി​ല്‍, ഏ​ത് സ​മ​യ​ത്ത്, എ​വി​ടെ നി​ന്നും മ​ണ്ണ് നീ​ക്കം ചെ​യ്യ​ണം, സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കും.

അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് ആ​ശ്വാ​സ ധ​ന​സ​ഹാ​യ​മാ​യി സ​ര്‍​ക്കാ​ര്‍ ര​ണ്ട് ല​ക്ഷം രൂ​പ​യും ക​മ്പ​നി ര​ണ്ട​ര ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ക്കും. ക്രി​ട്ടി​ക്ക​ല്‍ കെ​യ​ര്‍ യൂ​ണി​റ്റി​ല്‍ ചി​കി​ത്സ​യി​ലു​ള്ള മൂ​ന്നു​പേ​ര്‍​ക്ക് ക​മ്പ​നി അ​ധി​ക തു​ക ന​ല്‍​കും. അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ​യും പ​രി​ക്കേ​റ്റ​വ​രു​ടെ​യും കു​ടും​ബ​ങ്ങ​ള്‍​ക്ക് അ​ടി​യ​ന്ത​ര സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍​കാ​ന്‍ ക​മ്പ​നി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ത്ത് ദി​വ​സ​ത്തി​ന​കം തു​ക അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ന​ല്‍​കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി.

ചൂ​ര​ല്‍​മ​ല​യി​ല്‍ നി​ന്നും മേ​പ്പാ​ടി ഭാ​ഗ​ങ്ങ​ളി​ലെ സ്‌​കൂ​ളു​ക​ളി​ലേ​ക്ക് പോ​കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളെ എ​ത്തി​ക്കു​ന്ന​തി​ന് സ്‌​കൂ​ള്‍ ബ​സ്, കെ​എ​സ്ആ​ര്‍​ടി​സി സൗ​ക​ര്യം ഉ​റ​പ്പാ​ക്കും. ഇ​തി​നു​പു​റ​മേ ചൂ​ര​ല്‍​മ​ല ഭാ​ഗ​ത്ത് നി​ന്ന് ജീ​പ്പ് സ​ര്‍​വീ​സു​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ മീ​നാ​ക്ഷി​പു​ഴ​യു​ടെ ഇ​രു വ​ശ​ങ്ങ​ളി​ലും ചെ​ക്ക് പോ​സ്റ്റ് ആ​രം​ഭി​ക്കും. പാ​ല​ത്തി​ലൂ​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലേ​ക്കും ആ​ളു​ക​ളെ സു​ര​ക്ഷി​ത​മാ​യി ക​ട​ത്തി​വി​ടു​ന്ന​തി​ന് അ​ഗ്‌​നി​ര​ക്ഷാ​സേ​ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍, ക​മ്പ​നി പ്ര​തി​നി​ധി​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി.

മ​ണ്ണി​ടി​ച്ചി​ലി​ല്‍ മീ​നാ​ക്ഷി പാ​ല​ത്തി​നു താ​ഴെ ഭാ​ഗ​ത്തു​ള്ള വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്ന​തി​നാ​ല്‍ ഉ​ട​മ​സ്ഥ​ര്‍​ക്ക് പ​ക​രം വീ​ട് ക​ണ്ടെ​ത്താ​ന്‍ മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളെ ചു​മ​ത​ല​പ്പെ​ടു​ത്തി. മ​ഴ ശ​ക്ത​മാ​വു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രെ മാ​റ്റി​പ്പാ​ര്‍​പ്പി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കാ​ന്‍ പ​ദ്ധ​തി ത​യാ​റാ​ക്കി സ​മ​ര്‍​പ്പി​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യ്ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. ദു​ര​ന്ത​ത്തെ തു​ട​ര്‍​ന്ന് ഒ​റ്റ​പ്പെ​ട്ട് ക​ഴി​യു​ന്ന​വർക്ക് ഒ​രാ​ഴ്ച​ത്തേ​ക്ക് സൗ​ജ​ന്യ റേ​ഷ​ന്‍ ന​ല്‍​കും.

അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കു​ടി​വെ​ള്ളം ത​ട​സ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ ഭൂ​ജ​ല വ​കു​പ്പി​നോ​ട് പ്ര​ദേ​ശ​ത്ത് ആ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്താ​നും കു​ഴ​ല്‍ കി​ണ​ര്‍, അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കു​ന്ന​തു​വ​രെ വാ​ട്ട​ര്‍ അ​ഥോ​റി​റ്റി മു​ഖേ​ന പ്ര​ദേ​ശ​ത്തേ​ക്ക് വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ഏ​കോ​പ​നം ന​ട​ത്താ​ന്‍ പ​ഞ്ചാ​യ​ത്തി​നും യോ​ഗ​ത്തി​ല്‍ മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി.

മീ​നാ​ക്ഷി പാ​ല​ത്തി​ന്‍റെ ബ​ല​ക്ഷ​യം പ​രി​ശോ​ധി​ച്ച് കൈ​വ​രി​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി. പു​ഴ​യു​ടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ത്താ​ന്‍ ജ​ല​സേ​ച​ന വ​കു​പ്പി​ന് ചു​മ​ത​ല ന​ല്‍​കി.

ക​ള​ക്ട​റേ​റ്റ് മി​നി​കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​ആ​ര്‍. മേ​ഘ​ശ്രീ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ന്‍, എ​ഡി​എം കെ. ​അ​ജീ​ഷ്, സ​ബ്ക​ള​ക്ട​ര്‍ അ​തു​ല്‍ സാ​ഗ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍, ക​മ്പ​നി പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up