x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ർ​മാണം 22.5 ല​ക്ഷം രൂ​പ ചെ​ല​വി​ൽ : അ​രു​വി​ക്ക​ര​യി​ലെ വ​ഴി​യ​മ്പ​ലം ഇപ്പോഴും അ​ട​ഞ്ഞുതന്നെ


Published: July 13, 2026 06:55 AM IST | Updated: July 13, 2026 06:55 AM IST

നെ​ടു​മ​ങ്ങാ​ട്: അ​രു​വി​ക്ക​ര ഡാ​മി​നു സ​മീ​പം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 22.5 ല​ക്ഷം രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച ആ​ധു​നി​ക വ​ഴി​യ​മ്പ​ലം വ​ർ​ഷ​ങ്ങ​ളാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ന്നു. 2019-ൽ ​ഉ​ദ്ഘാ​ട​നം ചെ​യ്ത കെ​ട്ടി​ടം കൃ​ത്യ​മാ​യ പ​രി​പാ​ല​ന​മി​ല്ലാ​തെ നാ​ശ​ത്തി​ന്‍റെ വ​ക്കി​ലാ​ണി​പ്പോ​ൾ.
2016-ൽ ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി പ്ര​കാ​രം വെ​ള്ള​നാ​ടാ​യി​രു​ന്നു വ​ഴി​യ​മ്പ​ലം സ്ഥാ​പി​ക്കാ​ൻ ആ​ദ്യം തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ൽ, സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ ദി​വ​സ​വും നി​ര​വ​ധി ആ​ളു​ക​ൾ എ​ത്തു​ന്ന അ​രു​വി​ക്ക​ര ഡാം ​പ​രി​സ​ര​ത്ത് നി​ർ​മി​ച്ചാ​ൽ കൂ​ടു​ത​ൽ പ്ര​യോ​ജ​ന​ക​ര​മാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് സ്ഥ​ലം അ​രു​വി​ക്ക​ര​യി​ലേ​ക്ക് മാ​റ്റി​യ​ത്. സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും പ്ര​ത്യേ​ക ശൗ​ചാ​ല​യ​ങ്ങ​ൾ, കു​ളി​മു​റി​ക​ൾ, സ്ത്രീ​ക​ൾ​ക്ക് മു​ല​യൂ​ട്ടാ​നും വ​സ്ത്രം മാ​റാ​നു​മാ​യി പ്ര​ത്യേ​ക സൗ​ക​ര്യ​മു​ള്ള വി​ശ്ര​മ​മു​റി, ക​ഫ​റ്റീ​രി​യ, റി​സ​പ്ഷ​ൻ കൗ​ണ്ട​ർ തു​ട​ങ്ങി അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ​യാ​ണ് കെ​ട്ടി​ടം ഒ​രു​ക്കി​യ​ത്.

എ​ന്നാ​ൽ ഉ​ദ്ഘാ​ട​ന​ശേ​ഷം പ​ഞ്ചാ​യ​ത്തി​നു​കൈ​മാ​റി​യ കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം തു​ട​ക്കം മു​ത​ൽ താ​ളം​തെ​റ്റി. ന​ട​ത്തി​പ്പു​കാ​ർ യ​ഥാ​സ​മ​യം സ്ഥാ​പ​നം തു​റ​ക്കാ​തെ വ​ന്ന​തും കു​ടും​ബ​ശ്രീ മു​ഖേ​ന ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ പ​രാ​ജ​യ​പ്പെ​ട്ട​തും തി​രി​ച്ച​ടി​യാ​യി. ടൂ​റി​സം ഭൂ​പ​ട​ത്തി​ൽ അ​രു​വി​ക്ക​ര വ​ള​രു​മ്പോ​ഴും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വം സ​ഞ്ചാ​രി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ്.

സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ഭാ​വം​മൂ​ലം സ​ഞ്ചാ​രി​ക​ൾ കു​റ​ച്ചു​സ​മ​യം മാ​ത്രം ചെ​ല​വ​ഴി​ച്ച് മ​ട​ങ്ങു​ന്ന​തും പ്ര​ദേ​ശ​ത്തെ ടൂ​റി​സം വ​രു​മാ​ന​ത്തെ ബാ​ധി​ക്കു​ന്നു​ണ്ട്. പ്രാ​ഥ​മി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കും ഭ​ക്ഷ​ണ​ത്തി​നു​മാ​യി സ​ഞ്ചാ​രി​ക​ൾ അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി അ​ട​ഞ്ഞു​കി​ട​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ചു​വ​രു​ക​ളും മേ​ൽ​ക്കൂ​ര​യും കാ​ടു​ക​യ​റി ന​ശി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്.

പൊ​തു​മു​ത​ൽ ഇ​ത്ത​ര​ത്തി​ൽ ന​ശി​പ്പി​ക്കു​ന്ന​ത് ഭ​ര​ണ​സ​മി​തി​യു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണെ​ന്നു നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ​ഞ്ചാ​യ​ത്തി​ന്‍റെ പ​രി​ധി​യി​ൽ ഒ​തു​ങ്ങി​നി​ൽ​ക്കു​ന്ന ഈ ​പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണം. ഇ​ക്കാ​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി കെ​ട്ടി​ടം പൂ​ർ​ണ​തോ​തി​ൽ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up