x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ല് മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗ്ലോ​ബ​ൽ സി​റ്റി​സ​ൺ സ്‌​കോ​ള​ർ​ഷി​പ്പ്


Published: July 13, 2026 06:54 AM IST | Updated: July 13, 2026 06:54 AM IST

സിം​ഗ​പ്പൂ​രി​ൽ പ്ല​സ് വ​ൺ, പ്ല​സ് ടു ​പ​ഠ​ന​ത്തി​നാ​യി ഗ്ലോ​ബ​ൽ സ്‌​കൂ​ൾ​സ് ഗ്രൂ​പ്പി​ന്റെ ഗ്ലോ​ബ​ൽ സി​റ്റി​സ​ൺ സ്‌​കോ​ള​ർ​ഷി​പ്പ് ല​ഭി​ച്ച മ​ല​യാ​ളി വി​ദ്യാ​ർ​ത്ഥി​ക​ളാ​യ ത​ന്മ​യ ബി​നു​കു​മാ​ർ, മാ​

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സിം​ഗ​പ്പൂ​രി​ൽ പ്ല​സ് വ​ൺ, പ്ല​സ് ടു ​പ​ഠ​ന​ത്തി​നാ​യി ഗ്ലോ​ബ​ൽ സ്‌​കൂ​ൾ​സ് ഗ്രൂ​പ്പി​ന്‍റെ ഗ്ലോ​ബ​ൽ സി​റ്റി​സ​ൺ സ്‌​കോ​ള​ർ​ഷി​പ്പ് ല​ഭി​ച്ചു. ത​ന്മ​യ ബി​നു​കു​മാ​ർ, മാ​ത്യു ത​ങ്ക​ച്ച​ൻ സു​നി​ൽ, മാ​നു​വ​ൽ ജീ​ൻ, നൈ​ന ന​ഹാ​സ് എ​ന്നി​വ​രാ​ണ് രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള തെര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 12 വി​ദ്യാ​ർ​ഥി​ക​ളി​ൽ ഇ​ടം നേ​ടി​യ​ത്.

ര​ണ്ട് വ​ർ​ഷ​ത്തേ​ക്ക് പ​ഠ​ന​ഫീ​സ്, താ​മ​സം, ഭ​ക്ഷ​ണം, മ​റ്റു ജീ​വി​ത​ച്ചെ​ല​വു​ക​ൾ, സ്റ്റൈ​പ​ൻ​ഡ് എ​ന്നി​വ ഉ​ൾ​പ്പെ​ടെ ഏ​ക​ദേ​ശം ഒ​രു കോ​ടി രൂ​പ​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യ​മാ​ണ് ഓ​രോ വി​ദ്യാ​ർ​ഥി​ക്കും ല​ഭി​ക്കു​ക. ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ്‌​കോ​ള​ർ​ഷി​പ്പ് ജേ​താ​ക്ക​ളെ ആ​ദ​രി​ച്ചു. ത​ന്മ​യ, മാ​ത്യു, മാ​നു​വ​ൽ എ​ന്നി​വ​ർ സിം​ഗ​പ്പൂ​രി​ലെ ജി​ഐ​ഐ​എ​സ് സ്മാ​ർ​ട്ട് കാ​മ്പ​സി​ലും നൈ​ന ഒ​ഡ​ബ്ല്യു​ഐ​എ​സ് ഡി​ജി​റ്റ​ൽ ക്യാ​മ്പ​സി​ലു​മാ​ണ് പ​ഠ​നം ന​ട​ത്തു​ക.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up