ഏറ്റുമാനൂർ നഗരസഭയും കാരിത്താസ് മാതാ ആശുപത്രിയും സംയുക്തമായി നഗരസഭയിൽ നടത്തുന്ന ഷീ ഫസ്റ്റ് ആരോഗ്യ നിർണയ ക്യാമ്പിന്റെ ഉദ്ഘാടനം കാരിത്താസ് ആശുപത്രി ജോയി
ഏറ്റുമാനൂർ: വനിതകളുടെ സമഗ്ര ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കി ഏറ്റുമാനൂർ നഗരസഭയിൽ നടപ്പാക്കുന്ന ഷീ ഫസ്റ്റ് ആരോഗ്യ നിർണയ ക്യാമ്പിന് തുടക്കമായി. കാരിത്താസ് മാതാ ആശുപത്രിയും ഏറ്റുമാനൂർ നഗരസഭയും സംയുക്തമായാണ് പ്രതിമാസ ആരോഗ്യ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
എല്ലാ മാസവും രണ്ടാം ശനിയാഴ്ച നടക്കുന്ന ക്യാമ്പിൽ സ്ത്രീകൾക്കായി വിവിധ ആരോഗ്യ പരിശോധനകളും വിദഗ്ധ ഡോക്ടർമാരുടെ സേവനവും ലഭ്യമാകും. നഗരസഭാ ഹാളിൽ നടന്ന ചടങ്ങിൽ കാരിത്താസ് ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. ജോൺ പൂച്ചക്കാട്ടിൽ ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.
നഗരസഭാ ചെയർപേഴ്സൺ ടോമി കുരുവിള അധ്യക്ഷത വഹിച്ചു. കാരിത്താസ് ആശുപത്രി അസിസ്റ്റന്റ് ഡയറക്ടർ ഫാ. സൈജു പുത്തൻപറമ്പിൽ, നഗരസഭാ വൈസ് ചെയർപേഴ്സൺ പുഷ്പകുമാരി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മാത്യു വാക്കത്തുമാലിൽ എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Kottayam