x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കിടങ്ങൂർ-മണർകാട് റൂട്ടിൽ ബസുകളുടെ മരണപ്പാച്ചിൽ


Published: July 13, 2026 07:03 AM IST | Updated: July 13, 2026 07:03 AM IST

മ​ണ​ർ​കാ​ട്: കി​ട​ങ്ങൂ​ർ - മ​ണ​ർ​കാ​ട് റൂ​ട്ടി​ൽ സ്വ​കാ​ര്യ ബ​സു​ക​ൾ മാ​ത്ര​മാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ചി​ല ബ​സു​ക​ൾ സ​മ​യ​ക്ര​മം പാ​ലി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന​ത് ത​ർ​ക്ക​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്നു. ചി​ല സ്റ്റോ​പ്പു​ക​ളി​ൽ മ​നഃ​പൂ​ർ​വം താ​മ​സം വ​രു​ത്തു​ക​യും പി​ന്നീ​ട് പോ​യി​ന്‍റു​ക​ൾ പി​ന്നി​ടു​ന്ന​തി​നു വേ​ണ്ടി അ​മി​തവേ​ഗത്തിൽ പാഞ്ഞ് ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും അ​പ​ക​ട ഭീ​ഷ​ണിയാകു​ന്നു.

അ​മി​തവേ​ഗം ത​ട​യു​ന്ന​തി​നാ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ഇ​ല്ലാ​ത്ത​താ​ണ് മ​ത്സ​ര​യോ​ട്ട​ത്തി​നു കാ​ര​ണ​മാ​കു​ന്ന​ത്. മ​ത്സ​ര​യോ​ട്ടം പ​ല​പ്പോ​ഴും അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്നു. അ​മി​ത വേ​ഗ​ത്തി​ലെ​ത്തു​ന്ന ബ​സു​ക​ൾ ചെ​റുവാ​ഹ​ന​ങ്ങ​ളെ വ​ള​വു​ക​ളി​ൽപോ​ലും മ​റി​ക​ട​ക്കു​ന്ന​താ​യി പ​രാ​തി​യു​ണ്ട്.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up