x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റ​ന്മു​ള ഡ്രോ​ണ്‍ സ​ര്‍​വേ​ക്കെ​തി​രേ റ​വ​ന്യൂ വ​കു​പ്പ്


Published: July 13, 2026 04:23 AM IST | Updated: July 13, 2026 04:23 AM IST

പ​ത്ത​നം​തി​ട്ട: മി​ച്ച​ഭൂ​മി​യാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള ആ​റ​ന്മു​ള വി​മാ​ന​ത്താ​വ​ള പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് മൗ​ണ്ട് സി​യോ​ണ്‍ ഗ്രൂ​പ്പ് ഉ​ട​മ ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ല്‍ ന​ട​ത്തി​യ ഡ്രോ​ണ്‍ സ​ര്‍​വേ​ക്കെ​തി​രേ റ​വ​ന്യു വ​കു​പ്പ് ഹൈ​ക്കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കും.

സ​ര്‍​ക്കാ​ര്‍ മി​ച്ച​ഭൂ​മി​യാ​യി പ്ര​ഖ്യാ​പി​ച്ച സ്ഥ​ല​ത്ത് ഡ്രോ​ണ്‍ സ​ര്‍​വേ ന​ട​ത്തി​യ​ത് ക​ട​ന്നു​ക​യ​റ്റ​മാ​ണെ​ന്നാ​ണ് വ​കു​പ്പി​ന്‍റെ നി​ല​പാ​ട്. വി​മാ​ന​ത്താ​വ​ള പ്ര​ദേ​ശ​ത്ത് 400 ഏ​ക്ക​ര്‍ ത​ന്‍റെ കൈ​വ​ശ​മു​ണ്ടെ​ന്ന്​ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ല്‍ അ​വ​കാ​ശ​പ്പെ​ട്ടു.

ഡ​ല്‍​ഹി ആ​സ്ഥാ​ന​മാ​യ ക​മ്പ​നി​യെ​ക്കൊ​ണ്ട് ഈ​യാ​ഴ്ച വീ​ണ്ടും ഡ്രോ​ണ്‍ സ​ര്‍​വേ ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. ഇ​തു ത​ട​യ​ണ​മെ​ന്നും റ​വ​ന്യു വ​കു​പ്പ് ഹൈ​ക്കോ​ട​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടും.

അ​വ​കാ​ശ​പ്പെ​ട്ട സ്ഥ​ലം റ​വ​ന്യൂ വ​കു​പ്പ് മി​ച്ച​ഭൂ​മി​യാ​യി പ്ര​ഖ്യാ​പി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഹൈ​ക്കോ​ട​തി​യി​ല്‍ കേ​സ് ന​ട​ക്കു​ക​യാ​ണ്. 16ന് ​ഹൈ​ക്കോ​ട​തി​യി​ല്‍ കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. ഇ​തി​നി​ടെ​യാ​ണ് ഡ്രോ​ൺ സ​ര്‍​വേ ന​ട​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച് കോ​ഴ​ഞ്ചേ​രി ത​ഹ​സി​ല്‍​ദാ​ര്‍, ജി​ല്ലാ ക​ള​ക്ട​ര്‍ എ. ​നി​സാ​മു​ദീ​ന് ഇ​ന്നു റി​പ്പോ​ര്‍​ട്ട് ന​ല്‍​കും.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up