x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​രു മാ​സ​ത്തി​നി​ടെ എ​ക്‌​സൈ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 161 മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ള്‍


Published: July 13, 2026 05:24 AM IST | Updated: July 13, 2026 05:24 AM IST

കൊ​ച്ചി: ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ ജി​ല്ല​യി​ല്‍ എ​ക്‌​സൈ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 161 മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ള്‍. എ​റ​ണാ​കു​ളം എ​ക്‌​സൈ​സ് ഡി​വി​ഷ​ന്‍ പ​രി​ധി​യി​ല്‍ ജൂ​ണ്‍ ഒ​ന്ന് മു​ത​ല്‍ 30 വ​രെ ന​ട​ന്ന പ​രി​ശോ​ധ​ന​യു​ടെ ക​ണ​ക്കു​ക​ള്‍ അ​നു​സ​രി​ച്ചാ​ണി​തെ​ന്ന് എ​റ​ണാ​കു​ളം എ​ക്‌​സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ പി.​കെ.​സ​തീ​ഷ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

121 അ​ബ്കാ​രി കേ​സു​ക​ളും 711 നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി​യ കേ​സു​ക​ളും ര​ജി​സ്റ്റ​ര്‍ ചെ​യ്തു. മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ളി​ല്‍ 146 പേ​രും അ​ബ്കാ​രി കേ​സു​ക​ളി​ല്‍ 120 പേ​രും നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 653 പേ​രും അ​റ​സ്റ്റി​ലാ​യി.

റെ​യ്ഡു​ക​ളി​ല്‍ 165.672 ഗ്രാം ​എം​ഡി​എം​എ, 72.597 ഗ്രാം ​ഹെ​റോ​യി​ന്‍, 12.56 ഗ്രാം ​മെ​ത്താം​ഫെ​റ്റാ​മൈ​ന്‍, 28.398 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ല്‍, 17.35 കി​ലോ​ഗ്രാം ക​ഞ്ചാ​വ് എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

ല​ഹ​രി വി​ല്പ​ന​യി​ലൂ​ടെ ല​ഭി​ച്ച 2,72,337 രൂ​പ​യും ക​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച ഏ​ഴ് വാ​ഹ​ന​ങ്ങ​ളും, 11 മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. 144 കി​ലോ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി. അ​ബ്കാ​രി റെ​യ്ഡു​ക​ളി​ല്‍ 420 ലി​റ്റ​റി​ല​ധി​കം വി​ദേ​ശ​മ​ദ്യ​വും 128 ലി​റ്റ​ര്‍ വാ​ഷും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. 61 ക​ഞ്ചാ​വ് ചെ​ടി​ക​ളും പി​ടി​കൂ​ടി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up