x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് : അ​ന്ത​ർ​ദേ​ശീ​യ ല​ഹ​രി​മ​രു​ന്ന് ശൃം​ഖ​ല​യി​ലെ ര​ണ്ടു പേ​ർ കൂ​ടി അറസ്റ്റിൽ


Published: July 13, 2026 05:20 AM IST | Updated: July 13, 2026 05:20 AM IST

ഫായിസ്, ജഗത്ത്

പെ​രു​മ്പാ​വൂ​ർ : ഹൈ​ബ്രി​ഡ് ക​ഞ്ചാ​വു​മാ​യി ദ​മ്പ​തി​ക​ൾ ഉ​ൾ​പ്പെ​ട​യു​ള്ള സം​ഘം പെ​രു​മ്പാ​വൂ​രി​ൽ പി​ടി​യി​ലാ​യ കേ​സി​ൽ അ​ന്ത​ർ​ദേ​ശീ​യ ല​ഹ​രി​മ​രു​ന്ന് ശൃം​ഖ​ല​യി​ലെ ര​ണ്ടു പേ​ർ കൂ​ടി പി​ടി​യി​ലാ​യി.

കോ​ഴി​ക്കോ​ട് കൊ​ടു​വ​ള്ളി കി​ഴ​ക്കേ തൊ​ടു​ക​യി​ൽ വീ​ട്ടി​ൽ ഫാ​യി​സ് (38), കോ​ഴി​ക്കോ​ട് എ​ര​ഞ്ഞി​പ്പാ​ലം വേ​ങ്ങേ​രി നാ​ഗ​ത്താ​ൻ പ​റ​മ്പി​ൽ ജ​ഗ​ത്ത് (29) എ​ന്നി​വ​രെ​യാ​ണ് പെ​രു​മ്പാ​വൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. താ​യ്‌​ലാ​ൻ​ഡി​ൽ നി​ന്നും നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ളം വ​ഴി കേ​ര​ള​ത്തി​ലെ​ത്തി​ക്കു​ന്ന ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് വി​ത​ര​ണ​ക്കാ​രി​ലേ​ക്കെ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലെ മു​ഖ്യ ക​ണ്ണി​ക​ൾ ഫാ​യി​സും ജ​ഗ​തു​മാ​ണ്. കോ​ഴി​ക്കോ​ട്, വ​യ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഒ​ളി​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്ന് ശാ​സ്ത്രീ​യാ​ന്വേ​ഷ​ണ​ത്തി​ലു​ടെ പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

പാ​ല​ക്കാ​ട് മു​ണ്ടൂ​ർ പു​ത​നൂ​ർ പ​ള്ളി​പ്പ​റ​മ്പി​ൽ അ​ബു താ​ഹി​ർ (39), ഒ​റ്റ​പ്പാ​ലം തൃ​ക്ക​ടീ​രി വ​ലി​യ​പ​റ​മ്പി​ൽ ഹ​രി​കൃ​ഷ്ണ​ൻ (25), പാ​ല​ക്കാ​ട് ക​ട​മ്പ​ഴി​പ്പു​റം അ​ത്താ​ണി​പ്പ​റ​മ്പി​ൽ പ്ര​സ്ജി​ത്ത്(40), ഒ​റ്റ​പ്പാ​ലം പ​ന​മ​ണ്ണ തെ​ക്കേ​തി​ൽ ശ്രീ​ജേ​ഷ്(41), ഒ​റ്റ​പ്പാ​ലം ച​ള​വ​റ പ​രി​യാം തൊ​ടി പി. ​സ​ഞ്ജ​യ്(22) എ​ന്നി​വ​രെ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

പ്ര​ധാ​ന പ്ര​തി​യാ​യ അ​ബു താ​ഹി​റി​നെ ബം​ഗ​ളൂ​രു​വി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.
പ്ര​തി​ക​ളി​ൽ നി​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ൾ, ബാ​ങ്ക് ഇ​ട​പാ​ടു​ക​ളു​ടെ രേ​ഖ​ക​ൾ, വി​ദേ​ശ​യാ​ത്രാ രേ​ഖ​ക​ൾ, ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. അ​ബു താ​ഹി​റും ഹ​രി​കൃ​ഷ്ണ​നും താ​യ്‌​ല​ൻ​ഡി​ലേ​ക്ക് വി​സ​യും ടി​ക്ക​റ്റും പ്ര​തി​ഫ​ല​വും ന​ൽ​കി ഏ​ജ​ന്‍റു​ക​ളെ അ​യ​ക്കും.

അ​വ​ർ കൊ​ണ്ടു​വ​രു​ന്ന ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് എ​യ​ർ​പോ​ർ​ട്ടി​ന് പു​റ​ത്ത് വ​ച്ച് സം​ഘം വാ​ങ്ങി വി​ല്പ​ന ന​ട​ത്തു​ന്ന​താ​യി​രു​ന്നു ഇ​വ​രു​ടെ രീ​തി. ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി 18 കോ​ടി​യോ​ളം വി​ല​വ​രു​ന്ന 17 കി​ലോ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വു​മാ​യി ഞാ​റ​ക്ക​ൽ അ​ഴീ​ക്ക​ൽ മാ​നാ​ട്ടു​പ​റ​മ്പ് അ​രൂ​ക്കാ​ട് വീ​ട്ടി​ൽ ആ​യു​ഷ് (39), ഭാ​ര്യ അ​നി​ക (30) എ​ന്നി​വ​രെ​മാ​റം​മ്പി​ള്ളി​ത്ത് സ​മീ​പം കു​ന്നു​വ​ഴി​യി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​തോ​ടെ​യാ​ണ് അ​ന്ത​ർ​ദേ​ശീ​യ ല​ഹ​രി​മ​രു​ന്ന് സം​ഘം പോ​ലീ​സി​ന്‍റെ വ​ല​യി​ലാ​കു​ന്ന​ത്.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up