ചെറുതോണി: കവർച്ചകേസ് പ്രതി 21 വർഷത്തിനുശേഷം പോലീസ് പിടിയിൽ. തമിഴ്നാട്ടിലെ തേനി ജില്ലയിൽപ്പെട്ട ഉത്തമപാളയം കാമാക്ഷിപുരം സ്വദേശി ചന്ദനമാരിയപ്പൻ തെരുവിൽ സുബ്രമണ്യനാണ് ഇടുക്കി പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
വർഷങ്ങളായി മുങ്ങിനടക്കുന്ന കേസിലെ പ്രതികളെ പിടികൂടുന്നതിനായി ഇടുക്കി എസ്എച്ച്ഒ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽപ്പെട്ട എസ്ഐ ബിജു, സിപിഒമാരായ സനൽ സോമൻ, അനീഷ് രാജു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. തേനിയിലെ ഓടപ്പെട്ടി പോലീസിന്റെ സഹായത്തോടെ അതി സഹസമായിട്ടാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു.