x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുവാവിനെയും ബന്ധുവിനെയും കുത്തി പരിക്കേല്പിച്ചയാൾ അറസ്റ്റിൽ


Published: June 24, 2026 05:07 AM IST | Updated: June 24, 2026 05:07 AM IST

കോ​ഴ​ഞ്ചേ​രി: അ​യി​രൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യും ബ​ന്ധു​വി​നെ​യും കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ കോ​യി​പ്രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​യി​പ്രം വെ​ള്ളി​യ​റ അ​ഞ്ചു​പു​ര​ക്ക​ൽ സ്വ​ദേ​ശി , ക​ണി​യാം​പ​ടി പ്ലാ​ങ്ക​മ​ൺ പു​ളി​മൂ​ട്ടി​ൽ പി.​ആ​ർ. രാ​ജീ​വി​നെ​യാ​ണ് (33) കോ​യി​പ്രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
ക​ഴി​ഞ്ഞ 21നു ​വൈ​കു​ന്നേ​ര​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്.

രാ​ജീ​വും അ​യ​ൽ​വാ​സി​യാ​യ സു​ജി​യും ത​മ്മി​ലു​ള്ള വ​ഴി ത​ർ​ക്ക​ത്തി​ന്‍റെ പേ​രി​ൽ പി​ച്ചാ​ത്തി​യു​മാ​യി എ​ത്തി​യ രാ​ജീ​വ് വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ക്കു​ക​യും സു​ജി​യു​ടെ വ​യ​റി​നും വ​ല​തു കൈ​യി​ലും കു​ത്തി പ​രി​ക്കേ​ല്പി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി. ത​ട​സം പി​ടി​ക്കാ​നെ​ത്തി​യ ബ​ന്ധു സൈ​മ​ണി​നും കു​ത്തേ​റ്റു. തു​ട​ർ​ന്ന് ഇ​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

പ​രി​ക്കേ​റ്റ ഇ​രു​വ​രും കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. കേ​സെ​ടു​ത്ത കോ​യി​പ്രം പോ​ലീ​സ് രാ​ജീ​വി​നെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കു​ത്താ​നു​പ​യോ​ഗി​ച്ച ക​ത2്തി​യും ക​ണ്ടെ​ടു​ത്തു. എ​സ്എ​ച്ച്ഒ എം. ​ഉ​മേ​ഷ്, എ​സ്ഐ മി​ഥു​ൻ അ​ശോ​ക് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

Tags : nattu vishesham Man arrested stabbing young man

Recent News

Corehub Up