പേരൂര്‍ക്കട: കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് ഭാര്യയെ മര്‍ദിക്കുകയും നെയില്കട്ടറിന്റെ കത്തികൊണ്ട് കുത്താൻ ശ്രമിക്കുകയും ചെയ്തയാളെ പൂജപ്പുര പോലീസ് അറസ്റ്റുചെയ്തു. കരിമഠം കോളനി ടി.സി 37/35ല്‍ വാവാച്ചി എന്നറിയപ്പെടുന്ന സനല്‍കുമാര്‍ (23) ആണ് അറസ്റ്റിലായത്.
ചൊവ്വ വൈകുന്നേരം 6.30നായിരുന്നു സംഭവം. കൊലപാതകശ്രമത്തിനാണ് പോലീസ് കേസെടുത്തത്. ഇയാള്‍ക്കെതിരേ ഫോര്‍ട്ട്, കരമന സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ട്. കൂടാതെ മയക്കുമരുന്ന്, ആക്രമണക്കേസുകളിലും പ്രതിയാണ്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags : nattu vishesham Man arrested beating wife