നെന്മാറ: കരിമ്പാറ- നെന്മാറ റോഡിനോടുചേർന്ന് തളിപ്പാടം വനമേഖലയിൽ മ്ലാവിന്റെ അഴുകിയ ജഡം കണ്ടെത്തി.കഴിഞ്ഞ രണ്ടുദിവസമായി കാറ്റുവീശുമ്പോൾ രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പ്രദേശവാസികൾ നടത്തിയ തിരച്ചിലിലാണ് റോഡിൽനിന്ന് 75 മീറ്റർ ഉള്ളിലായി വനത്തിനുള്ളിൽ ഒരാഴ്ചയോളം പഴക്കമുള്ള ആൺ മ്ലാവിന്റെ അഴുകിയ ജഡം കണ്ടെത്തിയത്.
കൊമ്പും അസ്ഥികളും ഒഴികെ ശരീരം പുഴുവരിച്ച നിലയിലാണ്. കുറുക്കനും മറ്റും ശരീര അവശിഷ്ടങ്ങൾ സമീപത്ത് പലയിടത്തായി വലിച്ചുമാറ്റിയിട്ട നിലയിലാണ് ജഡം.
നെല്ലിയാമ്പതി വനംറേഞ്ചിലെ തിരുവഴിയാട് സെക്്ഷനു കീഴിലുള്ള വനംജീവനക്കാരെ വിവരമറിയിച്ചു. കഴിഞ്ഞദിവസം ജഡം കണ്ടതിന് സമീപത്തുകൂടെ കാട്ടാനക്കൂട്ടവും സഞ്ചരിച്ചതായി പ്രദേശവാസികൾ പറഞ്ഞു.