Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : C.A.U.P. School

Palakkad

"നാ​ട്ടു​മാ​വു​ക​ൾ സം​ര​ക്ഷി​ക്ക​ണം'സ​ന്ദേ​ശ​വു​മാ​യി മ​മ്പാ​ട് സി​എ​യു​പി​ സ്കൂൾ വിദ്യാർഥികൾ

വ​ട​ക്ക​ഞ്ചേ​രി: ഹൈ​ബ്രീ​ഡ് മാ​വു​ക​ളു​ടെ അ​തി​പ്ര​സ​ര​ത്തി​ൽ അ​ന്യ​മാ​യി കൊ​ണ്ടി​രി​ക്കു​ന്ന നാ​ട്ടു​മാ​വു​ക​ളു​ടെ പ്രാ​ധാ​ന്യം ഓ​ർ​മി​പ്പി​ച്ച് നാ​ട്ടു​മാ​വി​ൻ തൈ​ക​ൾ വി​ത​ര​ണം ചെ​യ്ത് മ​മ്പാ​ട് സി​എ​യു​പി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ.

പ്ര​കൃ​തി​ക്കും ജീ​വ​ജാ​ല​ങ്ങ​ൾ​ക്കും നാ​ട​ൻ മാ​വു​ക​ൾ എ​ത്ര​ത്തോ​ളം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി നാ​ട്ടു​കാ​ർ​ക്ക് മാ​വി​ൻ​തൈ​ക​ളും ല​ഘു​ലേ​ഖ​ക​ളും വി​ത​ര​ണം ചെ​യ്താ​യി​രു​ന്നു ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ന്ന​ത്.ഹൈ​ബ്രീ​ഡ് മാ​വു​ക​ൾ മ​റ്റു ജീ​വ​ജാ​ല​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​ക​ര​മ​ല്ലെ​ന്ന ക​ണ്ടെ​ത്ത​ലി​ലാ​ണ് കു​ട്ടി​ക​ളു​ടെ ഈ ​പു​തി​യ ഉ​ദ്യ​മ​ത്തി​ന് പ്ര​സ​ക്തി​യേ​റു​ന്ന​ത്.

എ​ന്നാ​ൽ നാ​ട​ൻ​മാ​വു​ക​ൾ പ​ക്ഷി​ക​ൾ​ക്കും പ്രാ​ണി​ക​ൾ​ക്കും മ​റ്റു ചെ​റു​ജീ​വ​ജാ​ല​ങ്ങ​ൾ​ക്കും ആ​വാ​സ​വ്യ​വ​സ്ഥ​യും ഭ​ക്ഷ​ണ​വും ന​ൽ​കും. പ്ര​കൃ​തി​യു​ടെ ജൈ​വ​വൈ​വി​ധ്യം നി​ല​നി​ർ​ത്താ​ൻ നാ​ട​ൻ മാ​വു​ക​ൾ വ്യാ​പ​ക​മാ​യി ന​ടേ​ണ്ട​തു​ണ്ടെ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി​യാ​യി​രു​ന്നു ഗൃ​ഹ​സ​ന്ദ​ർ​ശ​നം.

Latest News

Corehub Up