ന്യൂഡൽഹി: ഇന്റർനാഷണൽ ഡോമെസ്റ്റിക് വർക്കേഴ്സ് ദിനത്തോട് അനുബന്ധിച്ച് വീട്ടുജോലിക്കാരുടെ (ഡോമെസ്റ്റിക് വർക്കേഴ്സ്) സംഗമം നടത്തി. CBCI Labor Commission നോർത്ത് റീജിയൻ ചെയർമാൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര അധ്യക്ഷത വഹിച്ചു സംസാരിച്ചു.
ഈ തിരക്കേറിയ നഗരത്തിൽ ചെയ്യുന്ന ജോലി ആരും ശ്രദ്ധിക്കപ്പെടുന്നില്ല എങ്കിൽകൂടി രാജ്യപുനരുദ്ധാരണത്തിൽ നിങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ് എന്ന് മാർ കുര്യാക്കോസ് ഭരണികുളങ്ങര അഭിപ്രായപ്പെട്ടു.

ഇന്റർനാഷണൽ ഡോമെസ്റ്റിക് വർക്കേഴ്സ് ഡേയുടെ ചെറിയ ഒരു സമ്മാനവും മാർ കുര്യാക്കോസ് ഭരണികുളങ്ങര എല്ലാവർക്കും നൽകി.
ഡോമെസ്റ്റിക് വർക്കേഴ്സിനുള്ള ഗവണ്മെന്റ് സഹായങ്ങളെക്കുറിച്ചും അവരുടെ സ്പിരിച്വൽ മാനസിക വളർച്ചയ്ക്കുള്ള പൊടിക്കൈകളെക്കുറിച്ചും സ്റ്റാൻലി കോഴിച്ചിറ അച്ചൻ തന്റെ മോട്ടിവേഷണൽ ക്ലാസ്സിൽ സംസാരിച്ചു.
CBCI Labor Commission നാഷണൽ സെക്രട്ടറി ജോർജ് നിരപ്പുകാലായിൽ ആശംസകൾ നേർന്നു സംസാരിച്ചു.
Tags : domestic workers association delhi