കാഞ്ഞങ്ങാട്: കെഎസ്ഇബി പെൻഷനേഴ്സ് കൂട്ടായ്മ ജില്ലാ കമ്മിറ്റിയുടെ അഞ്ചാം വാർഷിക സമ്മേളനം പുതിയകോട്ട ഫോർട്ട് വിഹാർ ഹാളിൽ സംസ്ഥാന പ്രസിഡന്റ് മുഹമ്മദലി റാവുത്തർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് രാജൻ മുടിക്കാനം അധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന പ്രസിഡന്റ് ജയിംസ് എം. ഡേവിഡ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് കളരിമുറിയിൽ, സെക്രട്ടറി സി.കെ. മനോജ്, ജില്ലാ സെക്രട്ടറി കെ.വി. സുരേശൻ, ജോയിന്റ് സെക്രട്ടറി എം. ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
കരാർ കാലാവധി കഴിഞ്ഞ മണിയാർ ജലവൈദ്യുത പദ്ധതി ഏറ്റെടുത്തുള്ള ഉത്തരവ് രണ്ടു ദിവസത്തിനകം മരവിപ്പിച്ച കഴിഞ്ഞ സർക്കാരിന്റെ നടപടിയിൽ സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി. 12 മെഗാവാട്ട് ശേഷിയുള്ള ഈ നിലയം സർക്കാരിന്റെ ഉടമസ്ഥതയിൽ തന്നെ കൊണ്ടുവരണമെന്ന് സമ്മേളനം പുതിയ സർക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പെൻഷൻകാർക്ക് അനുവദിച്ച ക്ഷാമാശ്വാസ കുടിശിക വിതരണം ചെയ്യാതിരിക്കുന്ന കെഎസ്ഇബി മാനേജ്മെന്റിന്റെ നടപടിയിൽ പ്രതിഷേധിച്ചു. ജില്ലാ ഭാരവാഹികളായി രാജൻ മുടിക്കാനത്ത് - പ്രസിഡന്റ്, കെ. സുനിൽ കുമാർ - സെക്രട്ടറി, യു. ആനന്ദ് - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
Tags : nattu vishesham KSEB Pensioners Association