അസോസിയേഷന് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം
രാമപുരം: മാര്‍ ആഗസ്തീനോസ് കോളജിലെ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് അസോസിയേഷന് "നെക്സസ് 2026-27' പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഡോ. ജീവ ജോസ് അസോസിയേഷന് ഉദ്ഘാടനം നിർവഹിച്ചു.
‘ബിയോണ്ട് ഇന്നൊവേഷന്: എത്തിക്കല്‍ ആന്‍ഡ് ലീഗല്‍ ഡൈമന്‍ഷന്‍സ് ഓഫ് എഐ’ എന്ന വിഷയത്തില്‍ ഡോ. ജീവ ജോസ് സെമിനാര്‍ നടത്തി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ വളര്‍ച്ചയും അതുയര്‍ത്തുന്ന ധാര്‍മികവും നിയമപരവുമായ വെല്ലുവിളികളും സാധ്യതകളും സെമിനാറില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.
മാനേജര്‍ ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍, വൈസ് പ്രിന്‍സിപ്പല്‍ സിജി ജേക്കബ്, വകുപ്പ് മേധാവി സുനില്‍ കെ. ജോസഫ്, സ്റ്റാഫ് കോ-ഓർഡിനേറ്റര്‍ അര്‍ച്ചന ഗോപിനാഥ്, സ്റ്റുഡന്റ് കോ-ഓർഡിനേറ്റര്‍മാരായ അനന്തു അനില്‍, ബിസ്റ്റ മരിയ ജോജോ, ലിയോണ്‍ മാത്യു ടോണി, അലന് ലാല്‍ എബന്‍ സോജന് എന്നിവര്‍ പ്രസംഗിച്ചു.
Tags : Association NattuVishasham DistrictNews