x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ര്‍ നി​യ​ന്ത്ര​ണംവി​ട്ട് വൈദ്യുതി പോ​സ്റ്റി​ലി​ടി​ച്ചു

വെബ് ഡെസ്ക്
Published: September 4, 2026 12:37 AM IST | Updated: September 4, 2026 12:37 AM IST

അപകടത്തിൽ തകർന്ന കാർ.

വ​ലി​യ​തു​റ: ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​യ​തി​നെ​ത്തു​ട​ര്‍​ന്ന് കാ​ര്‍ നി​യ​ന്ത്ര​ണംവി​ട്ട് വൈദ്യുതി പോ​സ്റ്റി​ലി​ടി​ച്ച് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇന്നലെ ഉച്ചകഴിഞ്ഞു ചാ​ക്ക ഐ​ടി​ഐ ജം​ഗ്ഷ​നു സ​മീ​പം തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഓ​ടി​ച്ചി​രു​ന്ന ടാ​റ്റാ ഇ​ന്‍​ഡി​ഗോ കാ​റാണു നി​യ​ന്ത്ര​ണംവി​ട്ട് വൈദ്യുതി പോ​സ്റ്റി​ലി​ടി​ച്ചത്. ഡ്രൈ​വ​ര്‍​ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

അ​പ​ക​ടം ന​ട​ന്ന ഉ​ട​ന്‍ സ​മീ​പ​വാ​സി​ക​ള്‍ ചാ​ക്ക ഫ​യ​ര്‍ ഫോ​ഴ്‌​സി​ല്‍ വിവരം അറിയിച്ചു. തുടർന്ന് എ​ഫ്ആ​ര്‍​ഒ മാ​രാ​യ സാം, ​മ​നോ​ജ്, മെ​ല്‍​വി​ന്‍, എ​ഫ്​ആ​ര്‍​ഒ ഡ്രൈ​വ​ര്‍ ഹ​രി​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സേ​നാം​ഗ​ങ്ങ​ളെത്തി രക്ഷാപ്രവർ ത്തനം നടത്തി ഡ്രൈവറെ പുറത്തെടുത്തു. തു​ട​ര്‍​ന്നു പൊലി സ് റി​ക്ക​വ​റി വാ​ഹ​നമെ​ത്തി​ച്ച് റോ​ഡി​ല്‍നി​ന്നും കാ​ർ മാ​റ്റി ഗ​താ​ഗ​തം പു​നഃസ്ഥാ​പി​ച്ചു. കാ​റി​ല്‍നി​ന്നും റോ​ഡി​ലേ​ക്കു ചോ ർന്നുവീ​ണ ഓ​യി​ല്‍ സേ​നാം​ഗ​ങ്ങ​ള്‍ സോ​പ്പുപൊ​ടി ഉ​പ​യോ​ഗി​ച്ച് ക​ഴു​കി വൃ​ത്തി​യാ​ക്കു​ക​യും ചെ​യ്തു.

Tags : Nattuvishesham Districtnews Deepikanews Car lost control

Recent News

Corehub Up