കേളകം സെന്റ് തോമസ് ഹൈസ്കൂളിൽ നടന്ന ശാസ്ത്രോത്സവം
കേളകം: കേളകം സെന്റ് തോമസ് ഹൈസ്കൂളിൽ ശാസ്ത്രോത്സവം നടന്നു. പൂർവ വിദ്യാർഥിയും കലാ അധ്യാപകനുമായ ഇ.പി. ഐസക് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജിൽസ് വർഗീസ് അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപകൻ എം.വി. മാത്യു, കെ.പി. ഷാജി, ഷീന ജോസ്, അശ്വതി കെ. ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു.
ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐടി, പ്രവൃത്തിപരിചയ മേളകളിലായി 150 ലധികം വിദ്യാർഥികൾ പങ്കെടുത്തു. വിധി നിർണയത്തിനുശേഷം സ്കൂളിലെ മുഴുവൻ കുട്ടികൾക്കും മത്സരാർഥികളുടെ ഉത്പന്നങ്ങൾ കാണുന്നതിനുള്ള അവസരവും ലഭിച്ചു.
Tags : Science fair NattuVishasham DistrictNews