x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ട​വു​കാ​രെ മ​ർ​ദി​ച്ചെ​ന്ന പ​രാ​തി​യി​ൽ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നെ​തിരേ കേ​സ്

വെബ് ഡെസ്ക്
Published: September 4, 2026 02:34 AM IST | Updated: September 4, 2026 02:34 AM IST

പ്രതീകാത്മക ചിത്രം

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ വ​ച്ച് മ​ർ​ദി​ച്ചെ​ന്ന ത​ട​വു​കാ​ര​ന്‍റെ പ​രാ​തി​യി​ൽ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം പൊ​ലി​സ് കേ​സെ​ടു​ത്തു. സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ഡി ​ബ്ലോ​ക്കി​ലെ കാ​പ്പ ത​ട​വു​കാ​ര​ൻ ജ​ലാ​ലു​ദ്ദീ​ന്‍റെ പ​രാ​ത​യി​ൽ പ്രി​സ​ൺ ഓ​ഫി​സ​ർ ജി​ഷ്ണു​വി​നെ​തി​രെ​യാ​ണ് ടൗ​ൺ പൊ​ലി​സ് കേ​സെ​ടു​ത്ത​ത്.

ആ​ശു​പ​ത്രി​യി​ൽ പോ​ക​ണ​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ ത​ന്നെ​യും സ​ഹ​ത​ട​വു​കാ​രാ​യ അ​തു​ൽ കൃ​ഷ്ണ, ഷാ​ബി​ദ്, അ​ക്ഷ​യ്, ഹാ​രി​സ് എ​ന്നി​വ​രെ സെ​ല്ലി​ന​ക​ത്തുവ​ച്ച് മ​ർ​ദി​ച്ചെ​ന്നാ​ണ് പ​രാ​തി. സം​ഭ​വ​ത്തി​ൽ ജ​യി​ൽ ജീ​വ​ന​ക്കാ​രെ മ​ർ​ദി​ച്ച​താ​യ പ​രാ​തി​യി​ലും പൊ​ലി​സ് കേ​സെ​ടു​ത്തി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ൽ ടൗ​ൺ പൊ​ലി​സ് ജ​യി​ലി​ലെ​ത്തി ത​ട​വു​കാ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ജൂ​ൺ 30 നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

Tags : Case registered NattuVishasham DistrictNews

Recent News

Corehub Up