x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ളി​യ​ക്കോ​ണം ബാ​പ്പു​ജി സ്റ്റേ​ഡി​യം; നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി​ല്ല

വെബ് ഡെസ്ക്
Published: September 4, 2026 03:14 AM IST | Updated: September 4, 2026 03:14 AM IST

നി​ര്‍​മാ​ണം​നി​ല​ച്ച ത​ളി​യ​ക്കോ​ണം ബാ​പ്പു​ജി സ്മാ​ര​ക സ്റ്റേ​ഡി​യം.

ഇ​രി​ങ്ങാ​ല​ക്കു​ട: സ്‌​പോ​ര്‍​ട്‌​സ് കേ​ര​ള ഫൗ​ണ്ടേ​ഷ​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ത​ളി​യ​ക്കോ​ണം ബാ​പ്പു​ജി സ്റ്റേ​ഡി​യ​ത്തി​ന്‍റെ നി​ര്‍​മാ​ണം മൂ​ന്നു​വ​ര്‍​ഷം പി​ന്നി​ട്ടി​ട്ടും പൂ​ര്‍​ത്തി​യാ​യി​ല്ല. പ​ണി​നി​ല​ച്ച​തോ​ടെ ഗ്രൗ​ണ്ടി​ന്‍റെ പ​ല​ഭാ​ഗ​വും കാ​ടു​ക​യ​റി. സം​ഭ​വ​ത്തി​ല്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും സ്റ്റേ​ഡി​യം പ​ണി പൂ​ര്‍​ത്തി​യാ​ക്കി തു​റ​ന്നു കൊ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ടി.​കെ. ഷാ​ജു മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും വ​കു​പ്പ് മ​ന്ത്രി ഒ.​ജെ. ജ​നീ​ഷി​നും അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ വ​ഴി നി​വേ​ദ​നം ന​ല്‍​കി. ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ 38 ാം വാ​ര്‍​ഡി​ലാ​ണ് സ്റ്റേ​ഡി​യം. ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലാ​ക്കു​ന്ന​തി​നാ​യി​ട്ടാ​ണ് സ്‌​പോ​ര്‍​ട്‌​സ് ഫൗ​ണ്ടേ​ഷ​ന്‍ സ്റ്റേ​ഡി​യം ഏ​റ്റെ​ടു​ത്ത​ത്.

2023 മാ​ര്‍​ച്ച് 25ന് ​മ​ന്ത്രി ആ​ര്‍. ബി​ന്ദു​വാ​ണ് ഇ​തി​ന്‍റെ ന​വീ​ക​ര​ണോ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്. ര​ണ്ടേ​ക്ക​ര്‍ ആ​റു​സെ​ന്‍റ് സ്ഥ​ല​മു​ള്ള സ്റ്റേ​ഡി​യ​ത്തി​ന്‍റെ പി​ന്‍​വ​ശ​ത്തും അ​രി​കു​വ​ശ​ത്തും സം​ര​ക്ഷ​ണ ഭി​ത്തി​കെ​ട്ട​ല്‍, സ്റ്റേ​ഡി​യ​ത്തി​ലെ മ​ണ്ണ് ഉ​പ​യോ​ഗി​ച്ച് ക​ളി​ക്കാ​ന്‍ ക​ഴി​യു​ന്ന​ത​ര​ത്തി​ല്‍ മ​ഡ് കോ​ര്‍​ട്ട് ഒ​രു​ക്ക​ല്‍ എ​ന്നി​വ​യാ​ണ് ന​വീ​ക​ര​ണ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ണ്ടാ​യി​രു​ന്ന സ്റ്റേ​ഡി​യം കേ​ര​ള സ്‌​പോ​ര്‍​ട്‌​സ് ഫൗ​ണ്ടേ​ഷ​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ഗ്രൗ​ണ്ട് മ​ണ്ണി​ട്ട് നി​ര​പ്പാ​ക്കി വേ​ലി​കെ​ട്ടാ​നാ​ണ് തീ​രു​മാ​നം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മൈ​താ​നം മ​ണ്ണി​ട്ട് നി​ര​പ്പാ​ക്കു​ന്ന​തി​നാ​യി കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന മ​ണ്ണ് ന​ന്നാ​യി ഉ​ണ​ക്കി അ​രി​ച്ച് മി​നു​സ​മു​ള്ള പൊ​ടി​യാ​ക്കു​ന്ന പ​ണി​ക​ളാ​ണു ചെ​യ്തു​വ​ന്നി​രു​ന്ന​ത്. അ​രി​ച്ചെ​ടു​ത്ത മ​ണ്ണു​പ യോ​ഗി​ച്ച് പ​കു​തി​യി​ലേ​റെ ഭാ​ഗം നി​ര​പ്പാ​ക്കി.

ആ​ദ്യം ഒ​രു​കോ​ടി​യാ​യി​രു​ന്നു ന​വീ​ക​ര​ണ​ത്തി​നാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. പി​ന്നീ​ട​ത് 70 ല​ക്ഷ​മാ​യി. ഇ​തി​ല്‍ 40 ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ടെ പ​ണി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി. പി​ന്നീ​ട് സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം പ​ണി​നി​ര്‍​ത്തി. മ​ഴ പെ​യ്ത​തോ​ടെ തെ​ക്കു​ഭാ​ഗ​ത്തെ വീ​ടു​ക​ളി​ലേ​ക്ക് മ​ണ്ണ​ട​ക്കം വെ​ള്ളം​കു​ത്തി ഒ​ലി​ച്ചി​റ​ങ്ങി​യ​തു വീ​ട്ടു​കാ​രെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ന്നു. തു​ട​ര്‍​ന്ന് ന​ഗ​ര​സ​ഭ അ​ധി​കാ​രി​ക​ളു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഗ്രൗ​ണ്ടി​ല്‍ കാ​ന കീ​റി വെ​ള്ള​മൊ​ഴു​ക്കാനു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി​യാ​ണു പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​ത്.

Tags : Stadium NattuVishasham DistrictNews

Recent News

Corehub Up