x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രി​ക്കെ​തി​രേ മാ​ര​ത്ത​ണ്‍ ആ​റി​ന്

വെബ് ഡെസ്ക്
Published: September 4, 2026 03:30 AM IST | Updated: September 4, 2026 03:30 AM IST

പ്രതീകാത്മക ചിത്രം

തൃ​ശൂ​ർ: പാ​റ​മേ​ക്കാ​വ് വി​ദ്യാ​മ​ന്ദി​റി​ന്‍റെ 25-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ല​ഹ​രി​ക്കെ​തി​രേ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ സ​ന്ദേ​ശ​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും പൗ​ര​പ്ര​മു​ഖ​രും പ​ങ്കെ​ടു​ക്കു​ന്ന മാ​ര​ത്ത​ൻ പി​വി​എം റ​ണ്‍ ആ​റി​നു തൃ​ശൂ​രി​ൽ ന​ട​ക്കും. സേ ​നോ ടു ​ഡ്ര​ഗ്സ്- ചൂ​സ് ലൈ​ഫ് സ​ന്ദേ​ശ​മു​യ​ർ​ത്തി രാ​വി​ലെ ആ​റി​നു വി​ക​ഐ​ൻ മേ​നോ​ൻ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം പ​രി​സ​ര​ത്തു​നി​ന്ന് ആ​രം​ഭി​ക്കു​ന്ന മാ​ര​ത്ത​ണ്‍ ന​ഗ​രം​ചു​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ​ത​ന്നെ സ​മാ​പി​ക്കും. ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. ഡെ​പ്യൂ​ട്ടി മേ​യ​ർ എ. ​പ്ര​സാ​ദ്, ജി​ല്ലാ ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ, ക​മ്മി​ഷ​ണ​ർ ന​കു​ൽ രാ​ജേ​ന്ദ്ര ദേ​ശ്മു​ഖ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. സ​മാ​പ​ന​ച്ച​ട​ങ്ങി​ൽ മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ, രാ​ജ​ൻ ജെ.​പ​ല്ല​ൻ എം​എ​ൽ​എ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പാ​റ​മേ​ക്കാ​വ് ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് ഡോ. ​എം. ബാ​ല​ഗോ​പാ​ൽ, വി​ദ്യാ​മ​ന്ദി​ർ പ്രി​ൻ​സി​പ്പ​ൽ സി​ന്ധു രാ​ജേ​ ഷ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ബി​ന്ദു പ്ര​സാ​ദ്, അ​ധ്യാ​പ​ക​ൻ ഷൈ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Anti-drug marathon NattuVishasham DistrictNews

Recent News

Corehub Up