x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്എ​ഫ്ഐ മാ​ർ​ച്ച് ന​ട​ത്തി

വെബ് ഡെസ്ക്
Published: September 4, 2026 03:40 AM IST | Updated: September 4, 2026 03:40 AM IST

മാ​ർ​ച്ചിനു നേരേ പൊലിസ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചപ്പോൾ.

തൃ​ശൂ​ർ: എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യെ പോ​ലീ​സ് മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി സി​റ്റി ക​മീ​ഷ​ണ​ർ ഓ​ഫീ​സി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി. മാ​ർ​ച്ച് ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ ബാ​രി​ക്കേ​ഡ് കെ​ട്ടി പൊ​ലി​സ് ത​ട​ഞ്ഞു.

എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം ജി​ഷ്ണു സ​ത്യ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി ടി. ​അ​ഭി​ജി​ത്ത്, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ.​ആ​ർ. അ​ജ​യ് രാ​ജ് ഉ​ൾ​പ്പെ​ടെ 12 പേ​രെ അ​റ​സ്റ്റ് ചെ​യ്തു​നീ​ക്കി. പ​ല ത​വ​ണ ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. ഈ​സ​മ​യം ബാ​രി​ക്കേ​ഡി​നു മു​ക​ളി​ൽ ക​യ​റി പ്ര​വ​ർ​ത്ത​ക​ൻ സോ​പ്പ് തേ​ച്ചു കു​ളി​ച്ച് പ്ര​തി​ഷേ​ധി​ച്ചു.

സ​മ​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ന​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ന​വ്യ കൃ​ഷ്ണ, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം വി.​എ​സ്. ആ​ദി​ത്യ, ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം സാ​നി സൈ​മ​ണ്‍, സു​ബി​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags : SFI march NattuVishasham DistrictNews

Recent News

Corehub Up