x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ഴ​ക്കേ​കോ​ട്ട എ​ത്തി; മൂ​ക്കു​പൊ​ത്തി​ക്കോ...

വെബ് ഡെസ്ക്
Published: September 4, 2026 03:33 AM IST | Updated: September 4, 2026 03:33 AM IST

കി​ഴ​ക്കേ​കോ​ട്ട​യി​ൽ റോ​ഡ​രി​കി​ലൂ​ടെ മ​ലി​ന​ജ​ല​മൊ​ഴു​കു​ന്നു.

 തൃ​ശൂ​ർ: ശു​ചി​ത്വ​ന​ഗ​രം, സു​ന്ദ​ര​ന​ഗ​രം പ​ദ്ധ​തി​ക​ൾ​ക്കാ​യി കോ​ടി​ക​ൾ വാ​രി​യെ​റി​യു​ന്പോ​ ഴും തൃ​ശൂ​ർ ന​ഗ​ര​ത്തി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​മാ​യ കി​ഴ​ക്കേ​കോ​ട്ട​യി​ൽ ജ​ന​ങ്ങ​ൾ ന​ടു​റോ​ഡി​ൽ മൂ​ക്കു​പൊ​ത്തി​ന​ട​ക്കേ​ണ്ട ഗ​തി​കേ​ടി​ൽ. റോ​ഡി​ലേ​ക്കു മ​ലി​ന​ജ​ലം ഒ​ഴു​കാ​ൻ തു​ട​ങ്ങി​യി​ട്ട് അ​ഞ്ചു ദി​വ​സ​മാ​യെ​ങ്കി​ലും അ​ധി​കാ​രി​ക​ൾ തി​രി​ഞ്ഞു​ നോ​ക്കു​ന്നി​ല്ലെ​ന്നു വ്യാ​പ​ക​പ​രാ​തി.

നൂ​റു​ക​ണ​ക്കി​നു വി​ദ്യാ​ർ​ഥി​ക​ളും സ്ത്രീ​ക​ളും അ​ട​ക്ക​മു​ള്ള കാ​ൽ​ന​ട​യാ​ത്രി​ക​ർ പോ​കു​ന്ന വ​ഴി​യി​ലാ​ണ് ക​റു​ത്ത നി​റ​ത്തി​ൽ ക​ടു​ത്ത ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന മ​ലി​ന​ജ​ലം പ​ര​ന്നൊ​ഴു​കു​ന്ന​ത്. നി​ര​വ​ധി വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​ള്ള തി​ര​ക്കേ​റി​യ ഭാ​ഗ​ത്താ​ണ് ഈ ​ദു​രി​തം.

പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​ർ​ന്നു​പി​ടി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ഈ ​കാ​ല​ത്ത് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും ന​ഗ​ര​സ​ഭ​യു​ടെ​യും ഭാ​ഗ​ത്തു​നി​ന്നു​ള്ള അ​ലം​ഭാ​വം വ​ലി​യ ജ​ന​രോ​ഷ​ത്തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്. എ​ത്ര​യും പെ​ട്ടെ​ന്നു പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും ക​ർ​ശ​ന മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

Tags : East Fort NattuVishasham DistrictNews

Recent News

Corehub Up