x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ​ല​യി​ൽ ദേ​ശീ​യ സ​മ്മേ​ള​ന ബ്രോ​ഷ​ർ മ​ന്ത്രി മു​ര​ളീ​ധ​ര​ൻ പ്ര​കാ​ശ​നം ചെ​യ്തു

വെബ് ഡെസ്ക്
Published: September 4, 2026 03:38 AM IST | Updated: September 4, 2026 03:38 AM IST

ബ്രോ​ഷ​ർ പ്ര​കാ​ശ​നം ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ നി​ർ​വ​ഹി​ക്കു​ന്നു.

തൃ​ശൂ​ർ: അ​മ​ല കോ​ള​ജ് ഓ​ഫ് അ​ലൈ​ഡ് ഹെ​ൽ​ത്ത് സ​യ​ൻ​സ​സും അ​മ​ലാ ഹോ​സ്പി​റ്റ​ൽ റേ​ഡി​യോ​ള​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന "റാ​ഡ് അ​ല​ർ​ട്ട് 26’ ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന്‍റെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ നി​ർ​വ​ഹി​ച്ചു.

റേ​ഡി​യോ​ള​ജി​രം​ഗ​ത്തെ അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മേ​ള​നം 29ന് ​അ​മ​ല കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കും. എം​ആ​ർ ഇ​മേ​ജിം​ഗി​ൽ എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ഉ​പ​യോ​ഗം എ​ന്ന വി​ഷ​യ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം എ​സ് സി​ടി​ഐ​എം​സി​ടി​യി​ലെ സീ​നി​യ​ർ ഇ​മേ​ജിം​ഗ് ടെ​ക്നോ​ള​ജി​സ്റ്റ് മ​ഹേ​ഷ് പ​ര​മേ​ശ്വ​ര​ൻ, റേ​ഡി​യേ​ഷ​ൻ അ​പ​ക​ട​ങ്ങ​ളും പ്ര​തി​രോ​ധ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ചെ​ന്നൈ എ​സ്ആ​ർ​ഐ​എ​ച്ച്ഇ​ആ​ർ അ​ഡ്ജ​ങ്ക്റ്റ് ഫാ​ക്ക​ൽ​റ്റി ഓ​ഫ് മെ​ഡി​ക്ക​ൽ ഫി​സി​ക്സ് പ്ര​ഫ. എ​സ്. പ​നീ​ർ​സെ​ൽ​വം എ​ന്നി​വ​ർ ക്ലാ​സ് ന​യി​ക്കും.

എം​ആ​ർ​ഐ​യി​ലെ എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യും ടെ​ക്നീ​ഷ്യ​ന്‍റെ ദൈ​നം​ദി​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും: അ​ഡ്വാ​ൻ​സ്ഡ് ക്ലി​നി​ക്ക​ൽ ആ​പ്ലി​ക്കേ​ഷ​ൻ, സി​ടി സ്കാ​നിം​ഗി​ലെ പു​തി​യ എ​ഐ ടൂ​ളു​ക​ൾ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ അ​മ​ല ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ​നി​ന്നു​ള്ള വി​ദ​ഗ്ധ​രും ക്ലാ​സെ​ടു​ക്കും.

Tags : National conference NattuVishasham DistrictNews

Recent News

Corehub Up