കർഷക കോൺഗ്രസ് പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ ധർണ.
എരുമപ്പെട്ടി: കാട്ടുപന്നികളുടെ ആക്രമണം തടയാൻ നടപടി സ്വീകരിക്കാത്ത എരുപ്പെട്ടി പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയ്ക്കെതിരേയും കൃഷിനാശം സംഭവിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടും കർഷക കോൺഗ്രസ് എരുമപ്പെട്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടന്ന ധർണ ഡിസിസി സെക്രട്ടറി പി.എസ്. സുനീഷ് ഉദ്ഘാടനംചെയ്തു.
കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ. ദേവസി അധ്യക്ഷനായി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എം.എം. നിഷാദ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് എൻ.കെ. കബീർ, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി എം.സി. ഐജു, സംസ്ഥാന കമ്മിറ്റി അംഗം ടി.എൻ. നമ്പീശൻ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സഫീന അസീസ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനംനൽകി.
Tags : Wild Boar Attacks NattuVishasham DistrictNews