x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​മാ​സ​ങ്ങ​ളാ​യി പ്ര​വ​ർ​ത്ത​നം​നി​ല​ച്ച് മേ​ലൂ​ർ കു​ന്ന​പ്പി​ള്ളി ക്രി​മ​റ്റോ​റി​യം

വെബ് ഡെസ്ക്
Published: September 4, 2026 03:15 AM IST | Updated: September 4, 2026 03:15 AM IST

മേ​ലൂ​ർ കു​ന്ന​പ്പി​ള്ളി ക്രി​മ​റ്റോ​റി​യം

മേ​ലൂ​ർ: മാ​സ​ങ്ങ​ളാ​യി പ്ര​വ​ർ​ത്ത​നം നി​ല​ച്ച മേ​ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ കു​ന്ന​പ്പി​ള്ളി ക്രി​മ​റ്റോ​റി​യം പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ത്ത​തി​ൽ നാ​ട്ടു​കാ​ർ​ക്ക് ക​ടു​ത്ത പ്ര​തി​ഷേ​ധം. പു​ക​ക്കു​ഴ​ലി​നു കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ക്രി​മ​റ്റോ​റി​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തെ​ന്നാ​ണു വി​വ​രം. എ​ന്നാ ​ൽ, ത​ക​രാ​ർ പ​രി​ഹ​രി​ച്ച് ക്രി​മ​റ്റോ​റി​യം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത രു​ടെ ഭാ​ഗ​ത്തു​നി​ന്ന് അ​ടി​യ​ന്ത​ര ന​ട​പ​ടി ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​ക്ഷേ​പം.

ക്രി​മ​റ്റോ​റി​യ​ത്തി​ലെ കേ​ടു​പാ​ടു​ക​ൾ പ​രി​ഹ​രി​ക്കാ​ൻ ഭീ​മ​മാ​യ തു​ക ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. സ്വ​ന്ത​മാ​യി ക്രി​മ​റ്റോ​റി​യം ഉ​ണ്ടാ​യി​ട്ടും മൃ​ത​ദേ​ഹ​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്ന​തി​നാ​യി കൊ​ര​ട്ടി പ​ഞ്ചാ​യ​ത്ത് ക്രി​മ​റ്റോ​റി​യ​ത്തെ​യോ ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭ​യു​ടെ ക്രി​മ​റ്റോ​റി​യ​ത്തെ​യോ ആ​ശ്ര​യി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ് നി​ല​വി​ൽ മേ​ലൂ​ർ നി​വാ​സി​ക​ൾ​ക്ക്.

മ​ര​ണ​വീ​ടു​ക​ളി​ൽ അ​വ​സാ​ന ക​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ക്കേ​ണ്ട നി​ർ​ണാ​യ​ക സ​മ​യ​ത്ത് സ്വ​ന്തം പ​ഞ്ചാ​യ​ത്തി​ലെ പൊ​തു​സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത​തു സാ​ധാ​ര​ണ​ക്കാ​രെ ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​ക്കു​ക​യാ​ണ്. മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള അ​ധി​ക ചെ​ല​വും സ​മ​യ​ന​ഷ്ട​വും ഉ​ൾ​പ്പ​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു സാ​മ്പ​ത്തി​ക​വും മാ​ന​സി​ക​വു​മാ​യ പ്ര​യാ​സ​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​രു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

കു​ന്ന​പ്പി​ള്ളി ക്രി​മ​റ്റോ​റി​യ​ത്തി​ൽ ര​ണ്ടു ചേം​ബ​റു​ക​ൾ സ​ജ്ജ​മാ​ക്കു​മെ​ന്നാ​യി​രു​ന്നു ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ന​ൽ​കി​യി​രു​ന്ന വാ​ഗ്ദാ​ന​മെ​ന്നും നാ​ട്ടു​കാ​ർ ഓ​ർ​മി​പ്പി​ക്കു​ന്നു. എ​ന്നാ​ൽ നി​ല​വി​ലു​ള്ള സം​വി​ധാ​നം​പോ​ലും മാ​സ​ങ്ങ​ളാ​യി പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി കി​ട​ക്കു​മ്പോ​ൾ പു​തി​യ ചേം​ബ​റു​ക​ളു​ടെ വാ​ഗ്ദാ​നം എ​ത്ര​ത്തോ​ളം പ്രാ​വ​ർ​ത്തി​ക​മാ​കു​മെ​ന്ന ചോ​ദ്യ​വും ഉ​യ​രു​ന്നു​ണ്ട്.

ജ​ന​ജീ​വി​ത​ത്തെ നേ​രി​ട്ട് ബാ​ധി​ക്കു​ന്ന വി​ഷ​യ​മാ​യി​ട്ടും രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ങ്ങ​ളു​ടെ ഇ​ട​പെ​ട​ൽ കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്ന വി​മ​ർ​ശ​ന​വും ശ​ക്ത​മാ​ണ്. എ​ൽ​ഡി​എ​ഫ് ഭ​ര​ണ​ത്തി​ലു​ള്ള പ​ഞ്ചാ​യ​ത്തി​ൽ വി​ഷ​യ​ത്തി​ൽ സ​മ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളി​ലേ​ക്ക് യു​ഡി​എ​ഫ് അ​ട​ക്ക​മു​ള്ള രാ​ഷ്ട്രീ​യ സം​വി​ധാ​ന​ങ്ങ​ൾ ക​ട​ക്കാ​ത്ത​തും നാ​ട്ടു​കാ​ർ ചോ​ദ്യം ചെ​യ്യു​ന്നു.

അ​തേ​സ​മ​യം, ക്രി​മ​റ്റോ​റി​യ​ത്തി​ന്‍റെ പ​രി​സ​രം സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി വി​ട്ടു​ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടി​യ​ന്ത​ര പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ചേ​ർ​ന്ന് രാ​ഷ്ട്രീ​യ ഭേ​ദ​മി​ല്ലാ​തെ തീ​രു​മാ​ന​മെ​ടു​ത്ത ഭ​ര​ണ​സ​മി​തി, അ​തേ ക്രി​മ​റ്റോ​റി​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം പു​നഃ​സ്ഥാ​പി​ക്കു​ന്ന കാ​ര്യ​ത്തി​ലും അ​ടി​യ​ന്ത​ര ഇ​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്നാ​ണു നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

മ​ര​ണാ​ന​ന്ത​ര ക​ർ​മ​ങ്ങ​ൾ​ക്കാ​യി ജ​ന​ങ്ങ​ൾ നെ​ട്ടോ​ട്ട​മോ​ടേ​ണ്ട സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കി, സാ​ങ്കേ​തി​ക ത​ക​രാ​ർ എ​ന്തു​ത​ന്നെ​യാ​യാ​ലും അ​ത് അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ച്ച് കു​ന്ന​പ്പി​ള്ളി ക്രി​മ​റ്റോ​റി​യം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം

Tags : Crematorium NattuVishasham DistrictNews

Recent News

Corehub Up