x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അക​മ​ല​യി​ൽ വീ​ണ്ടും കാ​ട്ടാ​ന​ഭീ​തി

വെബ് ഡെസ്ക്
Published: September 4, 2026 03:09 AM IST | Updated: September 4, 2026 03:09 AM IST

കാ​ട്ടാ​ന മ​റി​ച്ചി​ട്ട പ​ന.

വ​ട​ക്കാ​ഞ്ചേ​രി: അ​ക​മ​ല​യി​ൽ വീ​ണ്ടും കാ​ട്ടാ​ന​യി​റ​ങ്ങി വ്യാ​പ​ക​നാ​ശം വ​രു​ത്തി. പ്ര​ദേ​ശ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ൽ​നി​ന്ന മ​ര​ങ്ങ​ൾ കാ​ട്ടാ​ന കു​ത്തി​മ​റി​ച്ചി​ടു​ക​യാ​യി​രു​ന്നു.

പാ​ത​യോ​ര​ത്തു​ള്ള പ​ന, സ​മീ​പ​ത്തെ വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് മ​റി​ഞ്ഞു​വീ​ണ​ത് പ്ര​ദേ​ശ​ത്ത് ക​ടു​ത്ത പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു. വൈ​ദ്യു​തി​ബ​ന്ധ​വും താ​റു​മാ​റാ​യി. റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു​വീ​ണ ചി​ല മ​ര​ച്ചി​ല്ല​ക​ൾ യാ​ത്ര​ക്കാ​ർ​ചേ​ർ​ന്ന് നീ​ക്കം​ചെ​യ്തെ​ങ്കി​ലും വൈ​ദ്യു​തി ലൈ​നി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന പ​ന വ​ലി​യ​പ്ര​തി​സ​ന്ധി​യാ​ണ്. സ്വ​കാ​ര്യ വ​സ്തു​വി​ലാ​യ​തി​നാ​ലും വ​ന​മേ​ഖ​ല​യോ​ടു​ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​മാ​യ​തി​നാ​ലും വ​നം​വ​കു​പ്പ് ഇ​ട​പെ​ട്ട് മ​രം അ​ടി​യ​ന്ത​ര​മാ​യി മു​റി​ച്ചു​മാ​റ്റ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ആ​വ​ശ്യം.

വി​വ​ര​മ​റി​ഞ്ഞ് ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ കെ.​പി. മ​ദ​ന​ൻ, ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​ർ, മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി. കാ​ട്ടാ​ന​ക​ൾ നി​ര​ന്ത​രം ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് ത​ട​യാ​ൻ വ​നം​വ​കു​പ്പ് ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഭീ​ഷ​ണി​യാ​യ മ​രം ഉ​ട​ൻ നീ​ക്കം​ചെ​യ്യ​ണ​മെ​ന്നും കെ.​പി. മ​ദ​ന​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

 

Tags : wild elephants NattuVishasham DistrictNews

Recent News

Corehub Up