സുപ്രീംകോടതി
ന്യൂഡൽഹി: ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ സർക്കാർ സ്കൂളുകളിൽ പ്രവേശിക്കുന്നതിന് മാധ്യമപ്രവർത്തകർക്കും പൗരാവകാശ പ്രവർത്തകർക്കും സമൂഹമാധ്യമ ഇൻഫ്ലുവൻസർമാർക്കും വിലക്കേർപ്പെടുത്തിയതിനെതിരായ ഹർജി പരിഗണിക്കാതെ സുപ്രീംകോടതി.
സ്കൂൾ വളപ്പിൽ പ്രവേശിക്കുന്നതും ഫോട്ടോ, വീഡിയോ, ഇന്റർവ്യൂ, ലൈവ് സ്ട്രീമിംഗ് എന്നിവ നിരോധിച്ചുകൊണ്ടാണ് സംസ്ഥാന സർക്കാരുകൾ ഉത്തരവിറക്കിയത്.
സ്കൂൾ കെട്ടിടത്തിന്റെയും ക്ലാസ് മുറികളുടെയും അവസ്ഥ, ശൗചാലയ ലഭ്യത, വൈദ്യുതി, കുടിവെള്ളം, ഉച്ചഭക്ഷണം എന്നിവയുടെ ലഭ്യത മുതലായ കാര്യങ്ങൾ പരസ്യപ്പെടുത്തുന്നതിനാണ് വിലക്കെന്ന് ഹർജിയിൽ പറയുന്നു.
കോക്രോച്ച് ജനതാ പാർട്ടി "സ്കൂൾ ശരിയാക്കൂ കാമ്പയിൻ'പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു സ്കൂളിൽ പ്രവേശിക്കുന്നതിനുള്ള നിരോധനം ഏർപ്പെടുത്തിയത്.
Tags : SupremeCourt NotInterfere Ban EnteringSchools Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash